അളവ്-തൂക്ക ഉപകരണങ്ങൾ പൊതുജനങ്ങൾക്ക് കാണുന്ന രീതിയിൽ സ്ഥാപിക്കണം; വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് ലീഗൽ മെട്രോളജിക്ക് പരാതി

Legal Metrology Department Malappuram Weighing Machine Inspection Complaint News

അളവ്-തൂക്ക ഉപകരണങ്ങൾ പൊതുജനങ്ങൾക്ക് കാണുന്ന രീതിയിൽ സ്ഥാപിക്കണം: ലീഗൽ മെട്രോളജിക്ക് പരാതി

ഓൺലൈൻ ഡെസ്ക് / അബ്ദുൽ റഹീം പൂക്കത്ത് | 22-06-2026

തിരൂരങ്ങാടി: മലപ്പുറം ജില്ലയിലെ പലഭാഗങ്ങളിലും പൊതുജനങ്ങൾക്ക് വ്യക്തമായി കാണാൻ കഴിയുന്ന രീതിയിൽ അളവ്-തൂക്ക ഉപകരണങ്ങൾ സ്ഥാപിക്കാതെയും ഉപയോഗിക്കാതെയും വ്യാപാരം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ലീഗൽ മെട്രോളജി വകുപ്പ് മലപ്പുറം ജില്ലാ ഇൻസ്പെക്ടർക്ക് നിവേദനം നൽകി. തിരൂരങ്ങാടി താലൂക്ക് കൺസ്യൂമർ പ്രൊട്ടക്ഷൻ സൊസൈറ്റി പ്രസിഡണ്ട് ഡോ. അബ്ദുൽ റസാഖ് സുല്ലമി, ജനറൽ സെക്രട്ടറി ടി.ടി. അബ്ദുൽ റഷീദ്, സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത് തിരൂരങ്ങാടി എന്നിവരുടെ നേതൃത്വത്തിലാണ് പരാതി നൽകിയത്.

പല വ്യാപാര സ്ഥാപനങ്ങളിലും തൂക്കയന്ത്രങ്ങൾ ഉപഭോക്താക്കൾക്ക് നേരിട്ട് കാണാൻ കഴിയാത്ത സ്ഥാനങ്ങളിലാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതുമൂലം വാങ്ങുന്ന സാധനങ്ങളുടെ തൂക്കവും അളവും കൃത്യമാണോയെന്ന് ഉപഭോക്താക്കൾക്ക് പരിശോധിക്കാൻ സാധിക്കുന്നില്ല. ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അളവ്-തൂക്ക വ്യാപാരത്തിലെ സുതാര്യത ഉറപ്പാക്കുന്നതിനും തൂക്കയന്ത്രങ്ങളും അളവ് ഉപകരണങ്ങളും പൊതുജനങ്ങൾക്ക് വ്യക്തമായി കാണാവുന്ന രീതിയിൽ സ്ഥാപിക്കുകയും ഉപയോഗിക്കുകയും ചെയ്യേണ്ടത് നിയമപരമായ ബാധ്യതയാണെന്ന് കൺസ്യൂമർ പ്രൊട്ടക്ഷൻ സൊസൈറ്റി ഭാരവാഹികൾ ചൂണ്ടിക്കാട്ടി.

ഇക്കാര്യം പരിശോധിക്കുന്നതിനായി ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിൽ വ്യാപക പരിശോധന നടത്തണമെന്നും, നിയമലംഘനങ്ങൾ കണ്ടെത്തുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.


English Summary: The Tirurangadi Taluk Consumer Protection Society has submitted a petition to the Legal Metrology Department Malappuram District Inspector, demanding strict action against commercial establishments that do not place weighing and measuring instruments in plain sight of consumers, violating consumer rights and transparency laws.


വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group: https://chat.whatsapp.com/GqagwAoc6eX0GJK34LlEpW
🔵 WhatsApp Channel: https://whatsapp.com/channel/0029Va4SXev9mrGZnRO1a20c
📢 News & Ads Contact: 📞 +91 90204 25455, 📞 +91 94963 30838
🌐 www.karumbillive.in

Previous Post Next Post
WhatsApp