പിഎം ശ്രീ പദ്ധതി: 'എല്ലാം ചെയ്തത് മുൻ സർക്കാർ'; പ്രതിപക്ഷ ആരോപണങ്ങൾ തള്ളി മന്ത്രി എൻ ഷംസുദ്ദീൻ

പിഎം ശ്രീ പദ്ധതി: 'എല്ലാം ചെയ്തത് മുൻ സർക്കാർ'; പ്രതിപക്ഷ ആരോപണങ്ങൾ തള്ളി മന്ത്രി എൻ ഷംസുദ്ദീൻ

ഓൺലൈൻ ഡെസ്ക് | 24-06-2026

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നിയമസഭയിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം. സിപിഐ അംഗം പി പ്രസാദ് ഉന്നയിച്ച അടിയന്തര പ്രമേയ നോട്ടീസിന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ സഭയിൽ കൃത്യമായ മറുപടി നൽകി. പുതിയ സർക്കാർ പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു കരാറിലും ഒപ്പുവെച്ചിട്ടില്ലെന്നും ഒരു നടപടിയും എടുത്തിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. അടിയന്തര പ്രമേയ നോട്ടീസിലെ കാര്യങ്ങൾ പൂർണ്ണമായും വസ്തുതാ വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുൻ സർക്കാർ പിഎം ശ്രീ പദ്ധതിയിൽ സ്വീകരിച്ച നടപടികൾ വിശദീകരിച്ച മന്ത്രി, എല്ലാം ചെയ്തത് എൽഡിഎഫ് സർക്കാരാണെന്ന് കുറ്റപ്പെടുത്തി. 2024-ൽ തന്നെ പദ്ധതി നടപ്പിലാക്കുമെന്ന് വ്യക്തമാക്കി അന്നത്തെ പൊതുവിദ്യാഭ്യാസ സെക്രട്ടറി റാണി ജോർജ് കത്തയച്ചിരുന്നു. 2024 ജൂലൈയിൽ ചേർന്ന കമ്മിറ്റി പദ്ധതി നടപ്പാക്കാൻ തീരുമാനിക്കുകയും 2025 ഒക്ടോബർ 16 ന് ധാരണാപത്രത്തിൽ ഒപ്പിടുകയും ചെയ്തു. ഇരുട്ടിന്റെ മറവിൽ കരാർ ഒപ്പിട്ട് സംസ്ഥാനത്തെ വലിയ പ്രതിസന്ധിയിലാക്കിയത് മുൻ സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു. ഒപ്പിടാതെ മാറിനിന്നിരുന്നെങ്കിൽ ഈ കുഴപ്പങ്ങൾ ഉണ്ടാകില്ലായിരുന്നു.

ധാരണാപത്രത്തിൽ നിന്ന് പിന്മാറാനുള്ള അധികാരം കേന്ദ്രസർക്കാരിന് മാത്രമാണെന്ന വ്യവസ്ഥ ചൂണ്ടിക്കാട്ടിയ മന്ത്രി, കഴുത്തും കത്തിയും കൂടി കേന്ദ്രസർക്കാരിന് കൊടുത്തവരാണ് ഇടതുപക്ഷമെന്ന് വിമർശിച്ചു. യുഡിഎഫ് സർക്കാർ ഒരുകരാറിലും ഒപ്പിട്ടിട്ടില്ലെന്നും എൽഡിഎഫ് ചെയ്തതുപോലെ നിഗൂഢമായ പ്രവർത്തികൾ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പിണറായി സർക്കാർ ഒപ്പുവെച്ച കരാറിനെതിരെ വ്യാജപ്രചാരണമാണ് ഇപ്പോൾ നടക്കുന്നത്. മന്ത്രിസഭാ ഉപസമിതി റിപ്പോർട്ട് വരുന്നതുവരെ ധാരണാപത്രം നടപ്പാക്കുന്നത് താൽക്കാലികമായി നീട്ടിവെക്കണമെന്ന് എൽഡിഎഫ് സർക്കാർ ആവശ്യപ്പെട്ടെങ്കിലും അത് നിയമപരമായി നിലനിൽക്കില്ലെന്നും മന്ത്രി എൻ ഷംസുദ്ദീൻ സഭയെ അറിയിച്ചു.

English Summary:

Education Minister N Shamsudheen rejected the opposition's allegations in the Kerala Legislative Assembly regarding the PM Shri scheme. Responding to the adjournment motion raised by CPI member P Prasad, the minister stated that the current UDF government has not signed any agreement or taken any steps regarding the scheme. He clarified that all procedures, including signing the MoU in October 2025, were done secretly by the previous LDF government, leaving the state in a crisis. The minister emphasized that only the central government has the authority to legally withdraw from the agreement.


വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group: https://chat.whatsapp.com/GqagwAoc6eX0GJK34LlEpW
🔵 WhatsApp Channel: https://whatsapp.com/channel/0029Va4SXev9mrGZnRO1a20c
📢 News & Ads Contact: 📞 +91 90204 25455, 📞 +91 94963 30838
🌐 www.karumbillive.in

Previous Post Next Post
WhatsApp