യുവ എഴുത്തുകാരൻ ശഫീഖ് ക്ലാരിയെ ആദരിച്ചു; ചെട്ടിയാൻ കിണർ സ്കൂളിൽ വായനദിനാചരണം സംഘടിപ്പിച്ചു
ഓൺലൈൻ ഡെസ്ക് | 20-06-2026
താനൂർ: ചെട്ടിയാൻ കിണർ ജി.വി. എച്ച്. എസ്.എസ്. ജൂനിയർ റെഡ് ക്രോസ് വായന ദിനാചരണത്തിന്റെ ഭാഗമായി യുവ എഴുത്തുകാരൻ ശഫീഖ് ക്ലാരിയെ ആദരിച്ചു. സ്കൂളിൽ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ വെച്ചാണ് അദ്ദേഹത്തിന് സ്നേഹാദരവ് നൽകിയത്.
ചടങ്ങിൽ മേഖല രാമകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തുകയും ശ്രദ്ധേയമായ പുസ്തക പരിചയം നിർവ്വഹിക്കുകയും ചെയ്തു. പരിപാടിയിൽ ബി.ആർ.സി താനൂർ പ്രതിനിധി ശരത്, സുഷമ, രഞ്ജുഷ, അജിത എന്നിവർ പങ്കെടുത്തു ആശംസകൾ നേർന്നു സംസാരിച്ചു. അസൈനാർ എടരിക്കോട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ശിഹാബുദ്ദീൻ കാവപ്പുര സ്വാഗതം ആശംസിച്ച ചടങ്ങിൽ ബിജില എസ് കൃതജ്ഞത രേഖപ്പെടുത്തി. വായനയുടെ പ്രാധാന്യത്തെക്കുറിച്ചും പുതിയ തലമുറയിൽ വായനാശീലം വളർത്തേണ്ടതിനെക്കുറിച്ചും ചടങ്ങിൽ സംസാരിച്ചവർ അടിവരയിട്ടു പറഞ്ഞു.
English Summary: Young writer Shafeek Klari was honored at Chettiyan Kinar G.V.H.S.S. as part of the Junior Red Cross Reading Day celebrations. The event was presided over by Asainar Edarikkode. Megha Ramakrishnan introduced the books, and felicitations were offered by Sharath (BRC Tanur), Sushama, Ranjusha, and Ajitha. Shihabudheen Kavappura welcomed the gathering and Bijila S delivered the vote of thanks.
വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group: https://chat.whatsapp.com/GqagwAoc6eX0GJK34LlEpW
🔵 WhatsApp Channel: https://whatsapp.com/channel/0029Va4SXev9mrGZnRO1a20c
📢 News & Ads Contact: 📞 +91 90204 25455, 📞 +91 94963 30838