വായനാശീലം വളർത്താൻ 'അക്ഷരച്ചില്ല'; കക്കാട് ജി.എം.യു.പി സ്കൂൾ കോർണർ ലൈബ്രറികൾക്ക് തുടക്കമായി

വായനാശീലം വളർത്താൻ 'അക്ഷരച്ചില്ല'; കക്കാട് ജി.എം.യു.പി സ്കൂൾ കോർണർ ലൈബ്രറികൾക്ക് തുടക്കമായി

ഓൺലൈൻ ഡെസ്ക് | 24-06-2026

തിരൂരങ്ങാടി: കുട്ടികളിലും മുതിർന്നവരിലും വായനാശീലം വർധിപ്പിക്കുന്നതിനായി കക്കാട് ജി.എം.യു.പി സ്കൂളിന്റെ ആഭിമുഖ്യത്തിൽ വിവിധ പ്രദേശങ്ങളിൽ സ്ഥാപിക്കുന്ന കോർണർ ലൈബ്രറികൾക്ക് 'അക്ഷരച്ചില്ല' എന്ന പേരിൽ തുടക്കമായി. അധ്യാപകരുടെ സജീവമായ നേതൃത്വത്തിലാണ് ഈ മാതൃകാപരമായ പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചത്.

കുന്നത്തേരി ബുഷ്റയുടെ ഗൃഹാങ്കണത്തിൽ വെച്ച് നടന്ന ചടങ്ങിൽ തിരൂരങ്ങാടി മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി റിഫ ഫത്താഹ് ലൈബ്രറിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡന്റ് ഇഖ്ബാൽ കല്ലുങ്ങൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ എച്ച്.എം അബ്ദുൽ അസീസ് പി.എം ചടങ്ങിൽ സ്വാഗതം ആശംസിച്ചു.

പദ്ധതിയുടെ ഭാഗമായി അധ്യാപകർ സമാഹരിച്ച പുസ്തകങ്ങൾ ലൈബ്രറിയൻ ബുഷറക്ക് കൈമാറി. ഈ ലൈബ്രറി കോർണറിന് 'ഖസാക്ക്' എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. കൊടിയാട്ട് ശുഹൈബിന് ആദ്യ മെമ്പർഷിപ്പ് നൽകിക്കൊണ്ട് വിതരണോദ്ഘാടനവും നിർവ്വഹിച്ചു.

ചടങ്ങിൽ എസ്.എം.സി ചെയർമാൻ മുഈനുൽ ഇസ്ലാം, കൗൺസിലർമാരായ രാജീവ് ബാബു, ആരിഫ വലിയാട്ട് എന്നിവരും അധ്യാപകരും ജനപ്രതിനിധികളുമായ സി. രമ്യ ടീച്ചർ, റാണി ആർ, വിബിന വി.കെ, അശ്വതി ടീച്ചർ, വി.എസ്. അരുൺ, മുഹമ്മദ്‌, ടി.പി. അബ്ദുൽ സലാം, ഒ.കെ. മുഹമ്മദ്‌ സാദിക്ക്, റഹ്മ തൊണ്ടിക്കോടൻ, ശ്രീഷ എം.ടി, മുഹമ്മദ്‌ പി. തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.


English Summary:

'Aksharachilla' Corner Library Project Launched by Kakkad GMUP School: In an initiative to promote reading habits among children and adults, Kakkad GMUP School has launched a "Corner Library" project named 'Aksharachilla'. The first corner library, named 'Khasak', was inaugurated at Kunnatheri Bushra's residence by Tirurangadi Municipality Education Standing Committee Chairperson Smt. Rifa Fattah. PTA President Iqbal Kallungal presided over the function, and HM Abdul Azeez P.M welcomed the gathering. Books collected by teachers were handed over to librarian Bushra, and the first membership was given to Kodiyatt Shuhaib.


വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group: https://chat.whatsapp.com/GqagwAoc6eX0GJK34LlEpW
🔵 WhatsApp Channel: https://whatsapp.com/channel/0029Va4SXev9mrGZnRO1a20c
📢 News & Ads Contact: 📞 +91 90204 25455, 📞 +91 94963 30838
🌐 www.karumbillive.in

Previous Post Next Post
WhatsApp