| തിരൂരങ്ങാടി എംഎൽഎ പി എം എ സെമീർ ഇടതുപക്ഷ സഹയാത്രികൻ തൃക്കുളം കൃഷ്ണൻകുട്ടി നായർക്ക് കെഎംസിസി കരുമ്പിൽ പ്രവാസി കൂട്ടായ്മയുടെ കർമ്മ ശ്രേഷ്ഠ അവാർഡ് സമ്മാനിക്കുന്നു. |
കെഎംസിസി കരുമ്പിൽ പ്രവാസി കൂട്ടായ്മ കർമ്മ ശ്രേഷ്ഠ പുരസ്കാരവും അച്ചീവ്മെൻ്റ് അവാർഡുകളും സമർപ്പിച്ചു
ഓൺലൈൻ ഡെസ്ക് | 23-06-2026
കരുമ്പിൽ: കെഎംസിസി കരുമ്പിൽ പ്രവാസി കൂട്ടായ്മയുടെ പ്രഥമ കർമ്മ ശ്രേഷ്ഠ പുരസ്കാര സമർപ്പണവും, ഒമ്പതാമത് കെ കെ അബ്ദുറഹ്മാൻ മാസ്റ്റർ മെമ്മോറിയൽ എഡ്യൂക്കേഷൻ അച്ചീവ്മെൻ്റ് അവാർഡ് ദാനവും പ്രൗഢമായ ചടങ്ങിൽ വിതരണം ചെയ്തു. കരുമ്പിൽ ആലിൻചുവട്ടിൽ വെച്ച് നടന്ന പ്രവാസി സംഗമവും അവാർഡ് ദാന ചടങ്ങും തിരൂരങ്ങാടി നിയോജക മണ്ഡലം എംഎൽഎ പി.എം.എ സമീർ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. വേൾഡ് കെഎംസിസി പ്രസിഡണ്ട് കെ.പി മുഹമ്മദ് കുട്ടി ഹാജി ചടങ്ങിൽ അനുസ്മരണ പ്രഭാഷണം നടത്തി.
പ്രമുഖ കലാകാരനും വയോജന മുന്നേറ്റ പ്രവർത്തകനുമായ തൃക്കുളം കൃഷ്ണൻ കുട്ടി നായരെ കെഎംസിസി കരുമ്പിൽ പ്രവാസി കൂട്ടായ്മയുടെ പ്രഥമ കർമ്മ ശ്രേഷ്ഠ പുരസ്കാരത്തിനായി തിരഞ്ഞെടുക്കുകയും ചടങ്ങിൽ വെച്ച് അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു. വിദ്യാഭ്യാസ രംഗത്ത് മികച്ച വിജയം കൈവരിച്ച പ്രതിഭകൾക്കുള്ള അച്ചീവ്മെൻ്റ് അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു.
മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡണ്ട് റഫീഖ് പാറക്കൽ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇക്ബാൽ കല്ലിങ്ങൽ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായിരുന്നു. കെഎംസിസി നേതാക്കളായ ഒ.സി അഹമ്മദ് ബാവ, അബ്ദുറഹ്മാൻകുട്ടി, കെ.കെ ഹംസ കോയ, യഹൂബ് കുടപ്പന, യൂസഫ് മുക്കൻ, ഹംസ എം.ടി, നാസർ കെ.പി, കൗൺസിലർമാരായ യു.കെ മുസ്തഫ മാസ്റ്റർ, കെ.എം മുഹമ്മദ്, റിഫാ ഫത്താഹ്, സുജിനി എന്നിവരും യൂത്ത് ലീഗ് നേതാക്കളായ ഉസ്മാൻ കാച്ചടി, സാദിക്ക് ഒള്ളക്കൻ തുടങ്ങിയവരും സംബന്ധിച്ചു. പ്രദേശത്തെ സാമൂഹ്യ-രാഷ്ട്രീയ പ്രവർത്തകർ, നാട്ടുകാർ, രക്ഷിതാക്കൾ, എം.എസ്.എഫ്, ഹരിത പ്രവർത്തകർ തുടങ്ങി വൻ ജനപങ്കാളിത്തത്തോടെയാണ് പരിപാടി സമാപിച്ചത്.
English Summary: KMCC Karumbil Pravasi Koottayma organized the first Karma Shreshta Puraskaram and the 9th KK Abdul Rahman Master Memorial Education Achievement Award ceremony at Karumbil Alinchuvadu. Tirurangadi Constituency MLA PMA Sameer inaugurated the event, and World KMCC President KP Muhammad Kutty Haji delivered the memorial speech. Renowned artist and elder-welfare activist Thrikkulam Krishnan Kutty Nair was honored with the debut Karma Shreshta Award.
വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group: https://chat.whatsapp.com/GqagwAoc6eX0GJK34LlEpW
🔵 WhatsApp Channel: https://whatsapp.com/channel/0029Va4SXev9mrGZnRO1a20c
📢 News & Ads Contact: 📞 +91 90204 25455, 📞 +91 94963 30838
🌐 www.karumbillive.in