പത്മശ്രീ കെ.വി. റാബിയ സ്മാരക പ്രഥമ പുരസ്കാരങ്ങൾ വിതരണം ചെയ്തു

പത്മശ്രീ കെ.വി. റാബിയ സ്മാരക പുരസ്കാരം ഡോ.എം.എ. കബീറിനും എൻ.എം.റഫീഖിനും ഇ.കെ. ബഷീർ നൽകുന്നു

പത്മശ്രീ കെ.വി. റാബിയ സ്മാരക പ്രഥമ പുരസ്കാരങ്ങൾ വിതരണം ചെയ്തു; ഭിന്നശേഷി സംഗമം ശ്രദ്ധേയമായി

ഓൺലൈൻ ഡെസ്ക് | 28-06-2026

തിരൂരങ്ങാടി: സാക്ഷരതാ പ്രസ്ഥാനത്തിലൂടെയും ഭിന്നശേഷി-സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളിലൂടെയും അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയയാകുകയും രാജ്യം പത്മശ്രീ നൽകി ആദരിക്കുകയും ചെയ്ത കെ.വി. റാബിയയുടെ സ്മരണാർത്ഥം സിഗ്നേച്ചർ ഭിന്നശേഷി ശാക്തീകരണ വേദി ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരങ്ങൾ വിതരണം ചെയ്തു. സിഗ്നേച്ചർ ഭിന്നശേഷി ശാക്തീകരണ വേദിയും തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജ് എൻ.എസ്.എസ്. യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച ഭിന്നശേഷി സംഗമത്തിലാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്.

സമൂഹത്തിലെ വിവിധ മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയവർക്കുള്ള പ്രഥമ 'സേവന രത്ന' പുരസ്കാരം ഡോ: എം.എ. കബീറിനും 'കർമ്മശ്രേഷ്ഠ' പുരസ്കാരം എൻ.എം.റഫീഖിനുമാണ് ചടങ്ങിൽ വിതരണം ചെയ്തത്. നൂറുകണക്കിന് ഭിന്നശേഷിക്കാർ, സാമൂഹ്യ-സാംസ്കാരിക രംഗത്തെ വ്യക്തിത്വങ്ങൾ, കെ.വി. റാബിയയുടെ കുടുംബാംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ പ്രൗഢമായ ചടങ്ങിലാണ് പുരസ്കാര സമർപ്പണം നടന്നത്.

പി.എസ്.എം.ഒ. കോളേജ് പ്രിൻസിപ്പൽ ഡോ. വി.പി. ജംഷീദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. ബഷീർ ഭിന്നശേഷി സംഗമത്തിന്റെ ഉദ്ഘാടനവും പ്രഥമ പുരസ്കാരങ്ങളുടെ വിതരണവും നിർവ്വഹിച്ചു. ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിനും അവരുടെ അവകാശങ്ങൾ ഉറപ്പുവരുത്തുന്നതിനും ഇത്തരം കൂട്ടായ്മകൾ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം വ്യക്തമാക്കി.

തിരൂരങ്ങാടി നഗരസഭാ മുൻ ചെയർമാൻ കെ.പി.മുഹമ്മദ് കുട്ടി, സിഡ്കോ മുൻ ചെയർമാൻ നിയാസ് പുളിക്കലകത്ത്, സിഗ്നേച്ചർ ഭിന്നശേഷി ശാക്തീകരണ വേദി പ്രസിഡണ്ട് അഷ്റഫ് കളത്തിങ്ങൽ പാറ, സെക്രട്ടറി അക്ഷയ് എം, നഗരസഭാ കൗൺസിലർമാരായ ഷാഹുൽ ഹമീദ്, സുജിനി മുളമുക്കിൽ, അഷ്റഫ് മനരിക്കൽ, സലാം ഹാജി മച്ചിങ്ങൽ, പി.കെ.അബ്ദുൽ അസീസ്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ റഊഫ്, ഡോ: വി.പി. ഷബീർ, ഡോ: മൻഞ്ചു എസ്.നായർ, നൗഫൽ ഇല്ലിയൻ, അഷ്റഫ് കുന്നുമ്മൽ, സിറാജ് വേങ്ങര, ഡോ: അബ്ദുസ്സലാം കണ്ണൂർ, വി.പി. റാഷിദ്, മരക്കാർ ഹാജി പാലത്തിങ്ങൽ, കെ.വി. റാബിയയുടെ പിതൃ സഹോദരൻ കെ.വി.അബ്ദുറഹ്മാൻ, സുബൈർ ചേലേമ്പ്ര, എൻ.എസ്.എസ്. ലീഡർ ബിൻഷ എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ: സിഗ്നേച്ചർ ഭിന്നശേഷി ശാക്തീകരണ വേദി ഏർപ്പെടുത്തിയ പത്മശ്രീ കെ.വി. റാബിയ സ്മാരക പ്രഥമ സേവന രത്ന പുരസ്കാരം ഡോ.എം.എ. കബീറിനും പ്രഥമ കർമ്മ ശ്രേഷ്ഠ പുരസ്കാരം എൻ.എം.റഫീഖിനും തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇ.കെ. ബഷീർ നൽകുന്നു.


English Summary

The Signature Differently-Abled Empowerment Forum and Tirurangadi PSMO College NSS Unit jointly organized the first Padma Shri K.V. Rabiya Memorial Award ceremony and differently-abled gathering. Tirurangadi Block Panchayat President E.K. Basheer inaugurated the event and presented the 'Sevana Rathna' award to Dr. M.A. Kabeer and the 'Karma Sreshtha' award to N.M. Rafeeq. The event was presided over by PSMO College Principal Dr. V.P. Jamsheed and attended by numerous dignitaries.


വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group: https://chat.whatsapp.com/GqagwAoc6eX0GJK34LlEpW
🔵 WhatsApp Channel: https://whatsapp.com/channel/0029Va4SXev9mrGZnRO1a20c
📢 News & Ads Contact: 📞 +91 90204 25455, 📞 +91 94963 30838
🌐 www.karumbillive.in

Previous Post Next Post
WhatsApp