കെഎസ്ആർടിസിയിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും സൗജന്യ യാത്ര; 'പ്രിയദർശിനി' പദ്ധതിക്ക് നാളെ തുടക്കം
ഓൺലൈൻ ഡെസ്ക് | 14-06-2026
തിരുവനന്തപുരം: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച കെഎസ്ആർടിസി സൗജന്യയാത്രാ പദ്ധതിയായ 'പ്രിയദർശിനി' നാളെ (ജൂൺ 15) മുതൽ പ്രാബല്യത്തിൽ വരുന്നു. സംസ്ഥാനത്തെ ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും ഇനിമുതൽ സൗജന്യമായി യാത്ര ചെയ്യാം. പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതാണ്.
യാത്ര പൂർണമായും സൗജന്യമാണെങ്കിലും, ബസിൽ കയറുമ്പോൾ കണ്ടക്ടറിൽ നിന്ന് 'സീറോ-വാല്യൂ' (₹0.00) ടیکറ്റ് നിർബന്ധമായും കൈപ്പറ്റണമെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു. യാത്രക്കാരുടെ എണ്ണം കൃത്യമായി തിട്ടപ്പെടുത്തുന്നതിനും സർക്കാരിൽ നിന്ന് സബ്‌സിഡി ലഭ്യമാക്കുന്നതിനും വേണ്ടിയാണ് ഈ നടപടി. ടിക്കറ്റ് കൈപ്പറ്റാത്തവരിൽ നിന്ന് 500 രൂപ പിഴ ഈടാക്കുന്നതാണ്. കണ്ടക്ടർ നൽകുന്ന ടിക്കറ്റിൽ 'പ്രിയദർശിനി' എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് യാത്രക്കാർ ഉറപ്പുവരുത്തണം.
സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, ഓർഡിനറി, ഗ്രാമവണ്ടി, ഫെയർ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, പോയിന്റ് ടു പോയിന്റ്, ടൗൺ ടു ടൗൺ എന്നീ ഏഴ് വിഭാഗം സർവീസുകളിലാണ് സൗജന്യം ലഭിക്കുക. ഇത്തരം ബസുകളിൽ 'പ്രിയദർശിനി' എന്ന സ്റ്റിക്കർ പതിപ്പിച്ചിട്ടുണ്ടാകും. മറ്റ് യാത്രക്കാർക്കുള്ള എല്ലാ നിയമങ്ങളും സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും ബാധകമായിരിക്കും.
അതേസമയം, കൂടെ യാത്ര ചെയ്യുന്ന 5-11 വയസ്സിനിടയിലുള്ള ആൺകുട്ടികൾക്ക് ഹാഫ് ടിക്കറ്റും, 12 വയസ്സ് പൂർത്തിയായവർക്ക് ഫുൾ ടിക്കറ്റും നിർബന്ധമാണെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
English Summary:
The Kerala State Road Transport Corporation (KSRTC) is set to launch the 'Priyadarshini' scheme tomorrow (June 15), offering free travel for women and transgender individuals in ordinary buses. Although the travel is free, passengers must collect a mandatory 'zero-value' (₹0.00) ticket from the conductor to ensure proper head counting and subsidy processing. Failure to collect the ticket will result in a fine of ₹500. The scheme applies to seven categories of ordinary services, which will feature 'Priyadarshini' stickers.
വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group: https://chat.whatsapp.com/GqagwAoc6eX0GJK34LlEpW
🔵 WhatsApp Channel: https://whatsapp.com/channel/0029Va4SXev9mrGZnRO1a20c
📢 News & Ads Contact: 📞 +91 90204 25455, 📞 +91 94963 30838
🌐 Website: www.karumbillive.in