കരുമ്പിൽ കെ.എം.സി.സി പ്രവാസി കൂട്ടായ്മയുടെ പ്രഥമ കർമ്മ ശ്രേഷ്ഠ പുരസ്കാരം തൃക്കുളം കൃഷ്ണൻകുട്ടിക്ക്

കരുമ്പിൽ കെ.എം.സി.സി പ്രവാസി കൂട്ടായ്മയുടെ പ്രഥമ കർമ്മ ശ്രേഷ്ഠ പുരസ്കാരം തൃക്കുളം കൃഷ്ണൻകുട്ടി നായർക്ക്

ഓൺലൈൻ ഡെസ്ക് | 03-06-2026

തിരൂരങ്ങാടി: കരുമ്പിൽ കെ.എം.സി.സി പ്രവാസി കൂട്ടായ്മയുടെ പ്രഥമ കർമ്മ ശ്രേഷ്ഠ പുരസ്കാരത്തിന് തൃക്കുളം കൃഷ്ണൻകുട്ടി നായർ അർഹനായി. വയോജന രംഗത്തും സാംസ്കാരിക, രാഷ്ട്രീയ മേഖലകളിലും അദ്ദേഹം നൽകിയ ശ്രദ്ധേയമായ സംഭാവനകൾ വിലയിരുത്തിയാണ് ഈ പുരസ്കാരത്തിനായി അദ്ദേഹത്തെ തിരഞ്ഞെടുത്തത്.


10,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. കെ.എം.സി.സി കരുമ്പിൽ പ്രവാസി കൂട്ടായ്മ സംഘടിപ്പിക്കുന്ന പ്രത്യേക ചടങ്ങിൽ വെച്ച് അവാർഡ് സമ്മാനിക്കുമെന്ന് ജൂറി അംഗങ്ങളായ ഇഖ്ബാൽ കല്ലുങ്ങൽ, ഒ. ബഷീർ അഹമ്മദ്, സി.വി. അബ്ദുറഹ്മാൻ, കെ.എം. മുഹമ്മദ്, അബ്ദുറഹ്മാൻ കുട്ടി പോക്കാട്ട്, അലി കണ്ടാനത്ത്, റസാക്ക് കാട്ടിക്കുളങ്ങര, കെ.കെ. ഹംസക്കോയ, യാക്കൂബ് കൊടപ്പന, എം.ടി. ഹംസ എന്നിവർ അറിയിച്ചു.


വരും വർഷങ്ങളിലും കരുമ്പിൽ, കക്കാട് മേഖലകളിലെ വിവിധ തലങ്ങളിൽ മികവ് തെളിയിക്കുന്നവരെ കണ്ടെത്തി അവാർഡ് നൽകുമെന്ന് കരുമ്പിൽ കെ.എം.സി.സി ഭാരവാഹികൾ വ്യക്തമാക്കി.


English Summary:

Thrikkulam Krishnankutty has been selected for the maiden 'Karma Shreshta Award' instituted by the Karumbil KMCC Pravasi Koottayma. The award, which includes a cash prize of Rs. 10,000 and a citation, honors his outstanding contributions to eldercare, cultural, and political fields. The award will be presented at a special ceremony organized by KMCC.



Labels: Karumbil Live, Kerala News, KMCC News, Local News, Tirurangadi, Awards



വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group: https://chat.whatsapp.com/GqagwAoc6eX0GJK34LlEpW
🔵 WhatsApp Channel: https://whatsapp.com/channel/0029Va4SXev9mrGZnRO1a20c
📢 News & Ads Contact: 📞 +91 90204 25455, 📞 +91 94963 30838
🌐 www.karumbillive.in

Previous Post Next Post
WhatsApp