📢 സെന്‍സസ് 2027: വിവരങ്ങള്‍ ഇനി പൊതുജനങ്ങള്‍ക്ക് സ്വയം രേഖപ്പെടുത്താം; സെല്‍ഫ് എന്യൂമറേഷന്‍ പോര്‍ട്ടല്‍ പ്രവര്‍ത്തനമാരംഭിച്ചു 📢

സെന്‍സസ് 2027: വിവരങ്ങള്‍ ഇനി പൊതുജനങ്ങള്‍ക്ക് സ്വയം രേഖപ്പെടുത്താം; സെല്‍ഫ് എന്യൂമറേഷന്‍ പോര്‍ട്ടല്‍ പ്രവര്‍ത്തനമാരംഭിച്ചു

ഓൺലൈൻ ഡെസ്ക് | 16-06-2026

തിരുവനന്തപുരം: സെന്‍സസ് 2027 പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ സ്വയം രേഖപ്പെടുത്താനുള്ള 'സെല്‍ഫ് എന്യൂമറേഷന്‍ പോര്‍ട്ടലിന്റെ' ജില്ലാതല ഉദ്ഘാടനം ഔദ്യോഗികമായി നിർവ്വഹിച്ചു. ഉദ്ഘാടനത്തിന്റെ ഭാഗമായി അധികൃതർ സ്വയം വിവരങ്ങള്‍ പോർട്ടലിൽ രേഖപ്പെടുത്തി. പൊതുജനങ്ങൾക്ക് ഈ പ്രക്രിയ എളുപ്പമാക്കുന്നതിനായി കളക്ടറേറ്റ് പരിസരത്ത് പ്രത്യേക ഹെല്‍പ് ഡെസ്‌കും സജ്ജീകരിച്ചിട്ടുണ്ട്. ദേശീയ പ്രാധാന്യമുള്ള ഈ പ്രക്രിയയില്‍ മുഴുവന്‍ പൊതുജനങ്ങളും പങ്കാളികളാകണമെന്ന് അധികൃതർ അഭ്യര്‍ത്ഥിച്ചു.


വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടത് എങ്ങനെ?

  • ഔദ്യോഗിക ലിങ്ക്: ആദ്യം https://se.census.gov.in/ എന്ന പോർട്ടൽ സന്ദർശിക്കുക. ഇതിൽ മലയാളം ഭാഷ തിരഞ്ഞെടുക്കാവുന്നതാണ്.
  • ലോഗിന്‍ ചെയ്യൽ: പോര്‍ട്ടലില്‍ സംസ്ഥാനം തിരഞ്ഞെടുത്ത്, ഗൃഹനാഥന്റെ പേരും മൊബൈല്‍ നമ്പറും നല്‍കുക.
  • വെരിഫിക്കേഷന്‍: മൊബൈലില്‍ ലഭിക്കുന്ന ഒ.ടി.പി. (OTP) കൃത്യമായി നൽകി ലോഗിന്‍ ചെയ്യുക.
  • സ്ഥലം അടയാളപ്പെടുത്തല്‍: നിങ്ങളുടെ ജില്ല, വില്ലേജ്, വാര്‍ഡ് എന്നിവ നല്‍കിയ ശേഷം ഭൂപടത്തില്‍ (Map) വീട് കൃത്യമായി അടയാളപ്പെടുത്തുക.
  • വിവരങ്ങള്‍ നല്‍കല്‍: വീടിന്റെ അവസ്ഥ, ലഭ്യമായ സൗകര്യങ്ങള്‍, ആസ്തികള്‍ എന്നിവയുമായി ബന്ധപ്പെട്ട 34 ലളിതമായ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുക.
  • സമര്‍പ്പിക്കല്‍: നൽകിയ വിവരങ്ങള്‍ ഒരിക്കൽ കൂടി പരിശോധിച്ച് സബ്മിറ്റ് ചെയ്യുക.

പ്രത്യേകം ശ്രദ്ധിക്കുക:

വിവരങ്ങള്‍ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ 'എച്ച്' (H) എന്ന് ആരംഭിക്കുന്ന 11 അക്ക സെല്‍ഫ് എന്യൂമറേഷന്‍ ഐഡി മൊബൈലില്‍ ലഭിക്കും. ജൂലൈ ഒന്നിന് ശേഷം സെന്‍സസ് ഉദ്യോഗസ്ഥര്‍ വീടുകളില്‍ വരുമ്പോള്‍ ഈ 11 അക്ക നമ്പര്‍ മാത്രം കൈമാറിയാല്‍ മതിയാകും. ഓണ്‍ലൈന്‍ വിവരങ്ങളില്‍ എന്തെങ്കിലും തെറ്റുകളുണ്ടെങ്കിൽ ഉദ്യോഗസ്ഥര്‍ വീടുകളിൽ വരുമ്പോള്‍ അത് തിരുത്താനുള്ള അവസരമുണ്ടായിരിക്കുന്നതാണ്.

#Census2027 #SelfEnumeration #DistrictAdministration #CollectorUpdates #KeralaNews


English Summary:

Census 2027: The District level inauguration of the 'Self Enumeration Portal' has been successfully completed, allowing citizens to enter their census data online by themselves. A dedicated help desk has been set up at the Collectorate premises. Citizens can log in to https://se.census.gov.in/ using their mobile number and OTP, mark their house on the map, and answer 34 simple questions. Upon completion, an 11-digit Self-Enumeration ID starting with 'H' will be generated, which needs to be shared with census officials visiting after July 1st.


വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group: https://chat.whatsapp.com/GqagwAoc6eX0GJK34LlEpW
🔵 WhatsApp Channel: https://whatsapp.com/channel/0029Va4SXev9mrGZnRO1a20c
📢 News & Ads Contact: 📞 +91 90204 25455, 📞 +91 94963 30838
🌐 www.karumbillive.in

Previous Post Next Post
WhatsApp