പത്മശ്രീ കെ.വി. റാബിയ പുരസ്കാരദാനവും ഭിന്നശേഷി സംഗമവും: പോസ്റ്റർ പ്രകാശനം ചെയ്തു


പത്മശ്രീ കെ.വി. റാബിയ സ്മാരക പുരസ്കാരദാനവും ഭിന്നശേഷി സംഗമവും: പോസ്റ്റർ പ്രകാശനം ചെയ്തു

ഓൺലൈൻ ഡെസ്ക് | 18-06-2026

തിരൂരങ്ങാടി: സിഗ്‌നേച്ചർ ഭിന്നശേഷി ശാക്തീകരണ വേദിയും പി.എസ്.എം.ഒ. കോളേജ് എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന പത്മശ്രീ കെ.വി. റാബിയ സ്മാരക പുരസ്കാരദാനത്തിന്റെയും ഭിന്നശേഷി സംഗമത്തിന്റെയും പോസ്റ്റർ പ്രകാശനം പ്രമുഖരുടെ സാന്നിധ്യത്തിൽ നിർവ്വഹിച്ചു. ജൂൺ 27-ന് പി.എസ്.എം.ഒ. കോളേജിൽ വെച്ചാണ് ഈ വിപുലമായ ചടങ്ങ് നടക്കുന്നത്.

പി.എസ്.എം.ഒ. കോളേജ് മാനേജർ എം.കെ. ബാവയും പത്മശ്രീ കെ.വി റാബിയയുടെ പിതൃ സഹോദരൻ കെ.വി. അബ്ദുറഹ്മാനും ചേർന്നാണ് ചടങ്ങിൽ വെച്ച് ഔദ്യോഗിക പോസ്റ്റർ പ്രകാശനം നിർവ്വഹിച്ചത്. സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും കലാലയ പ്രതിഭകളും ഒത്തുചേർന്ന വേദിയിലായിരുന്നു പ്രകാശനം.

ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ: വി.പി. ജംഷീദ്, മുൻ പ്രിൻസിപ്പൽ ഡോ. അസീസ്, എൻ.എസ്.എസ്. ഓഫീസർ പ്രൊഫസർ റഊഫ്, സിഗ്നേച്ചർ ഭിന്നശേഷി ശാക്തീകരണ വേദി പ്രസിഡണ്ട് അഷ്റഫ് കളത്തിങ്ങൽ പാറ, ഭാരവാഹികളായ അഷ്റഫ് മനരിക്കൽ, അബ്ദുസ്സലാം മച്ചിങ്ങൽ, കൂടാതെ എൻ.എസ്.എസ്. വളണ്ടിയർമാർ തുടങ്ങിയവർ സംബന്ധിച്ചു.


English Summary: The poster for the Padmashree K.V. Rabiya Memorial Award distribution and Differently Abled Meet, jointly organized by the Signature Differently Abled Empowerment Forum and the PSMO College NSS Unit, was officially released. College Manager M.K. Bava and K.V. Rabiya's paternal uncle K.V. Abdurahman jointly performed the release ceremony at PSMO College, Tirurangadi ahead of the main event scheduled for June 27.


വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group: https://chat.whatsapp.com/GqagwAoc6eX0GJK34LlEpW
🔵 WhatsApp Channel: https://whatsapp.com/channel/0029Va4SXev9mrGZnRO1a20c
📢 News & Ads Contact: 📞 +91 90204 25455, 📞 +91 94963 30838
🌐 www.karumbillive.in

Previous Post Next Post
WhatsApp