നടൻ സലിം കുമാർ ഗുരുതരാവസ്ഥയിൽ; കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ
ഓൺലൈൻ ഡെസ്ക് | 06-06-2026
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയ നടൻ സലിം കുമാറിനെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ടുകൾ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള അദ്ദേഹം നിലവിൽ വെന്റിലേറ്ററിലാണെന്നാണ് പുറത്തുവരുന്ന വിവരം. പെട്ടെന്നുണ്ടായ കടുത്ത ആരോഗ്യപ്രശ്നങ്ങളെത്തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. താരത്തിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതൽ ഔദ്യോഗിക വിവരങ്ങൾ ആശുപത്രി അധികൃതരിൽ നിന്നോ ബന്ധപ്പെട്ടവരിൽ നിന്നോ ലഭ്യമാകേണ്ടതുണ്ട്.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി കരൾ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് സലിം കുമാർ കടുത്ത വെല്ലുവിളികൾ നേരിട്ടിരുന്നു. തനിക്ക് ലിവര്‍ സിറോസിസ് എന്ന രോഗം ബാധിച്ചത് അമിത മദ്യപാനം കൊണ്ടല്ലെന്നും, അത് പാരമ്പര്യമായി കിട്ടിയ ഒരു അസുഖമായിരുന്നുവെന്നും അദ്ദേഹം മുൻപ് തുറന്നു പറഞ്ഞിട്ടുണ്ട്. ഒരു ചായ പോലും കുടിക്കാത്ത തന്റെ സ്വന്തം സഹോദരനും ഇതേ അസുഖം തന്നെയായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
രോഗാവസ്ഥയിലായിരുന്ന കാലയളവിൽ വ്യാജ വൈദ്യന്മാരുടെ ചികിത്സകൾ തേടേണ്ടി വന്നതും, അത് തന്റെ ആരോഗ്യസ്ഥിതി കൂടുതൽ വഷളാക്കിയതായും താരം തന്നെ മുൻപ് പരസ്യമായി വ്യക്തമാക്കിയിരുന്നു. ആ കാലഘട്ടത്തിൽ കടുത്ത ഒറ്റപ്പെടലും വലിയ പ്രതിസന്ധികളും താൻ നേരിട്ടിട്ടുണ്ടെന്നും സലിംകുമാർ പങ്കുവെച്ചിരുന്നു.
രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളിൽ എപ്പോഴും നിലപാടുകൾ വ്യക്തമാക്കാറുള്ള സലിം കുമാർ, വി.ഡി സതീശൻ മുഖ്യമന്ത്രിയായ സമയത്ത് അദ്ദേഹത്തിന് ആശംസകളുമായി എത്തിയിരുന്നു. പുഞ്ചിരിക്കുന്ന മുഖമുള്ള ഒരു മുഖ്യമന്ത്രിയെ കേരളത്തിന് നൽകാൻ കഴിഞ്ഞെന്ന് പറവൂർകാർക്ക് ഇനി അഭിമാനത്തോടുകൂടി പറയാമെന്നായിരുന്നു അന്ന് സലീം കുമാർ പറഞ്ഞത്. മുഖ്യമന്ത്രി വി.ഡി. സതീശന് പറവൂർ പൗരാവലി നൽകിയ സ്വീകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിയ താരത്തിന്റെ ആരോഗ്യസ്ഥിതി എത്രയും വേഗം വീണ്ടെടുക്കാനാകട്ടെ എന്ന പ്രാർത്ഥനയിലാണ് സിനിമാ ലോകവും ആരാധകരും.
English Summary: Popular Malayalam actor Salim Kumar has been admitted to a private hospital in Kochi in critical condition and is reportedly on ventilator support. He has been facing severe liver-related ailments for the past few years. Further official updates regarding his health condition are awaited from the hospital authorities.
വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group: https://chat.whatsapp.com/GqagwAoc6eX0GJK34LlEpW
🔵 WhatsApp Channel: https://whatsapp.com/channel/0029Va4SXev9mrGZnRO1a20c
📢 News & Ads Contact: 📞 +91 90204 25455, 📞 +91 94963 30838
🌐 www.karumbillive.in