ലഹരി വ്യാപനത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കും: മലപ്പുറം എഡിഎം പി.ഒ സാദിഖ്‌

ലഹരി വ്യാപനത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കും: മലപ്പുറം എ ഡി എം പി ഒ സാദിഖ്‌

ഓൺലൈൻ ഡെസ്ക് | 25-06-2026

തിരൂരങ്ങാടി: ലഹരി വ്യാപനം തടയുന്നതിന് സമൂഹത്തിൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് മലപ്പുറം എ ഡി എം പി ഒ സാദിഖ് പറഞ്ഞു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി തിരൂരങ്ങാടി പി എസ് എം ഒ കോളേജിൽ നടന്ന ലഹരി വിരുദ്ധ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളേജിലെ ജീവനി സെന്റർ പൂർവ്വ വിദ്യാർത്ഥി സംഘടനയായ അലുംനി അസോസിയേഷനുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

പി എസ് എം ഒ കോളേജിലെ പൂർവ്വ വിദ്യാർത്ഥി കൂടിയായ മലപ്പുറം എ ഡി എം പി ഒ സാദിഖിനെ ചടങ്ങിൽ വെച്ച് പ്രത്യേകമായി ആദരിച്ചു. എക്സൈസ് റെയിഞ്ച് ഓഫിസർ പി പി പ്രമോദ് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ. വി പി ജംഷീദ് അധ്യക്ഷത വഹിച്ചു.

ഇന്റർനാഷണൽ കരിയർ പരിശീലകൻ ഡോ. മൻസൂർ അലി, അലുമിനി അസോസിയേഷൻ പ്രസിഡന്റ് അഡ്വ. സി പി മുസ്തഫ, ട്രഷറർ എം. അബ്ദുൽ അമൽ, പ്രോഗ്രാം കോഡിനേറ്റർ മുജീബ് താനാളൂർ, കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ. കെ റംല, അസിസ്റ്റന്റ് പ്രൊഫസർ ഡോ. വി പി ഷബീർ അحمد, ജീവനി കൗൺസിലർ പി ശ്രുതി എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ലഹരി വിരുദ്ധ സന്ദേശം വിദ്യാർത്ഥികളിലേക്ക് എത്തിക്കാൻ സെമിനാർ ഏറെ സഹായകരമായി.


English Summary:

Anti-Drug Seminar Organized at PSMO College, Tirurangadi: Malappuram ADM P.O. Sadiq stated that strict measures will be taken to curb the spread of drugs in society. He was speaking while inaugurating the anti-drug seminar organized at Tirurangadi PSMO College as part of the International Day Against Drug Abuse and Illicit Trafficking. The event was jointly organized by the Jeevani Center and the College Alumni Association. ADM P.O. Sadiq, who is also an alumnus of the college, was honored at the function. Excise Range Officer P.P. Pramod delivered the keynote address, and Principal Dr. V.P. Jamshid presided over the event.


വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇

🟢 WhatsApp Group: https://chat.whatsapp.com/GqagwAoc6eX0GJK34LlEpW
🔵 WhatsApp Channel: https://whatsapp.com/channel/0029Va4SXev9mrGZnRO1a20c
📢 News & Ads Contact: 📞 +91 90204 25455, 📞 +91 94963 30838
🌐 www.karumbillive.in

Previous Post Next Post
WhatsApp