കീഴൂർ-മംഗളൂരു സംയുക്ത ഖാസി ത്വാഖ അഹമ്മദ് മൗലവി അന്തരിച്ചു
ഓൺലൈൻ ഡെസ്ക് | 23-06-2026
മംഗളൂരു: സമസ്‌ത കേന്ദ്ര മുശാവറ അംഗവും ദക്ഷിണ കന്നഡ ജില്ലാ പ്രസിഡന്റും മംഗലാപുരം - കീഴൂർ സംയുക്ത ഖാസിയുമായ പ്രമുഖ പണ്ഡിതൻ ത്വാഖ അഹമ്മദ് മൗലവി അൽ അസ്ഹരി അന്തരിച്ചു. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് (ചൊവ്വാഴ്ച) രാവിലെയാണ് അന്ത്യം സംഭവിച്ചത്.
ദീർഘകാലമായി മത-സാമൂഹിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം കീഴൂർ, മംഗളൂരു സംയുക്ത മഹല്ലുകളുടെ ഖാസിയായി മികച്ച സേവനമാണ് കാഴ്ചവെച്ചത്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കേന്ദ്ര മുശാവറ അംഗം എന്ന നിലയിലും ജില്ലാ പ്രസിഡന്റ് എന്ന നിലയിലും സംഘടനാരംഗത്ത് വലിയ സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു അദ്ദേഹം. ഈജിപ്തിലെ പ്രശസ്തമായ അൽ അസ്ഹർ സർവ്വകലാശാലയിൽ നിന്നാണ് അദ്ദേഹം വിജ്ഞാനം നേടിയത്. അദ്ദേഹത്തിന്റെ വിയോഗത്തിൽ പ്രമുഖ നേതാക്കളും പണ്ഡിതന്മാരും അനുശോചനം രേഖപ്പെടുത്തി.
English Summary
Prominent Islamic scholar, Samastha Central Mushawara member, and Mangaluru-Keezhur Joint Qazi, Thwaka Ahmed Musliyar Al Azhari passed away on Tuesday morning while undergoing treatment at a hospital in Mangaluru.