പ്രായം തടസ്സമാകാത്ത കലാമികവ്; സുഹ്‌റ കൊളപ്പുറത്തിന് മാപ്പിള കലാ അക്കാദമിയുടെ ആദരം
ഓൺലൈൻ ഡെസ്ക് | 25-06-2026
തിരൂരങ്ങാടി: പ്രായം തടസ്സമാകാത്ത കലാമികവിനെ മുൻനിർത്തി, കേരള മാപ്പിള കലാ അക്കാദമി തിരൂരങ്ങാടി ചാപ്റ്റർ വൈസ് പ്രസിഡന്റ് സുഹ്‌റ കൊളപ്പുറത്തിന് ആദരവ്. കേരള മാപ്പിള കലാ അക്കാദമി തിരൂരങ്ങാടി ചാപ്റ്ററിന്റെ നേതൃത്വത്തിൽ തിരൂരങ്ങാടിയിൽ വെച്ച് സംഘടിപ്പിച്ച ചടങ്ങിൽ വെച്ചാണ് ഇവരെ ആദരിച്ചത്. മാപ്പിള കലാ അക്കാദമി സംസ്ഥാന പ്രസിഡന്റ് എ.കെ. മുസ്തഫ സുഹ്‌റ കൊളപ്പുറത്തിന് ഉപഹാരം സമർപ്പിച്ചു.
ചടങ്ങിൽ ഇബ്രാഹിം മലയിൽ, കെ.പി. നസീമ ടീച്ചർ, സഹീദ് ഗ്രാമ്പു, ചെമ്പ വഹീദ, സൽമ, ഭാസ്കരൻ ചെമ്മാട്, ഹംസ കുറുകത്താണി, ഹൈദർ കൊടിഞ്ഞി, റഷീദ് വെള്ളിയാമ്പുറം എന്നിവർ പങ്കെടുത്തു സംസാരിച്ചു.
ആദരിക്കൽ ചടങ്ങിന് മാറ്റുകൂട്ടി നുഹ ഖാസിം, ആരിഫ വലിയാട്ട്, സഹീദ് ഗ്രാമ്പു എന്നിവർ മനോഹരമായ മാപ്പിളപ്പാട്ടുകൾ ആലപിച്ചു.
English Summary: Suhra Kolappuram, Vice President of the Kerala Mappila Kala Academy Tirurangadi Chapter, was honored for her age-defying artistic excellence. The token of appreciation was presented by the Mappila Kala Academy State President, A.K. Mustafa, during a ceremony organized in Tirurangadi.
വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group: https://chat.whatsapp.com/GqagwAoc6eX0GJK34LlEpW
🔵 WhatsApp Channel: https://whatsapp.com/channel/0029Va4SXev9mrGZnRO1a20c
📢 News & Ads Contact: 📞 +91 90204 25455, 📞 +91 94963 30838
🌐 www.karumbillive.in