രണ്ടാഴ്ച പിന്നിട്ടു; പുതിയ നിപ കേസുകളില്ല, കോഴിക്കോട്ട് പ്രതിരോധ നടപടികൾ ശക്തമായി തുടരുന്നു

രണ്ടാഴ്ച പിന്നിട്ടു, പുതിയ നിപ കേസുകളില്ല; കോഴിക്കോട്ട് പ്രതിരോധ നടപടികൾ ശക്തം

ഓൺലൈൻ ഡെസ്ക് | 25-06-2026

കോഴിക്കോട്: ജില്ലയില്‍ നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത ജൂണ്‍ 10ന് ശേഷം രണ്ടാഴ്ച പിന്നിടുമ്പോഴും പുതിയ രോഗബാധയൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നത് ആശ്വാസകരമാകുന്നു. നിലവിലെ രോഗിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 15 പേരെ പരിശോധിച്ചതില്‍ ആര്‍ക്കും രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു കഴിഞ്ഞു. ഇതിനുപുറമേ, രോഗ നിരീക്ഷണത്തിന്റെ ഭാഗമായി നിപ സമാന ലക്ഷണങ്ങള്‍ ഉള്ളവരുടെയിടയില്‍ ജില്ലയില്‍ നടത്തിയ 52 പേരുടെ പരിശോധനാ ഫലവും നെഗറ്റീവാണ്. എങ്കിലും ജാഗ്രത കൈവിടാതെ രോഗനിരീക്ഷണ നടപടികള്‍ ആരോഗ്യവകുപ്പ് ശക്തമായി തുടരുകയാണ്.

നിപ രോഗബാധിതന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ള ആരെയും ഇന്ന് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല. നിലവിൽ വളരെ ഉയർന്ന റിസ്ക് വിഭാഗത്തിൽപ്പെട്ട 4 പേരും, ഉയർന്ന റിസ്ക് വിഭാഗത്തിൽ പെട്ട 14 പേരും ക്വാറന്റൈനിലാണ് കഴിയുന്നത്. കുറഞ്ഞ റിസ്ക് വിഭാഗത്തിൽപ്പെട്ട 75 പേർ നിലവിൽ നിരീക്ഷണത്തിലാണ്.

അതേസമയം, നിപ ബാധിച്ച രോഗി കോഴിക്കോട് മെഡിക്കൽ കോളേജിൽ വെൻറിലേറ്ററിൽ ചികിത്സയിൽ തുടരുകയാണ്. സംശയ നിവാരണത്തിനായി ഇതുവരെ ജില്ലാ കൺട്രോൾ റൂമിൽ പൊതുജനങ്ങളിൽ നിന്നുള്ള 92 ഫോൺവിളികൾ എത്തിയിട്ടുണ്ട്. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട എല്ലാവരെയും ഇന്നും ജില്ലാ കൺട്രോൾ റൂമിൽ നിന്ന് ആരോഗ്യപ്രവർത്തകർ നേരിട്ട് ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തി.

ജില്ലാ മാനസിക ആരോഗ്യപരിപാടിയുടെ ഭാഗമായി ഇതുവരെ സമ്പർക്കപ്പട്ടികയിലുള്ള 125 പേരെ വിളിക്കുകയും അവർക്ക് ആവശ്യമായ മാനസിക പിന്തുണ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. രോഗബാധ റിപ്പോർട്ട് ചെയ്ത രാമനാട്ടുകര മുനിസിപ്പാലിറ്റിയിലെ 64 വീടുകളിൽ കൂടി ആരോഗ്യ പ്രവർത്തകർ ഇന്ന് സന്ദർശനം നടത്തി. ഇന്ന് (ജൂൺ 25) നടത്തിയ സന്ദർശനത്തിൽ പനിയുള്ള 3 പേരെ കണ്ടെത്തിയിട്ടുണ്ട്. ഇവരെ കൃത്യമായ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.


English Summary

No New Nipah Cases in Kozhikode After Two Weeks, Surveillance Tightened: Two weeks after the Nipah virus case was reported in Kozhikode district on June 10, no new cases have been registered. Lab results of 15 individuals on the patient's contact list and 52 others with suspected symptoms have turned out negative. Currently, 4 individuals under the very high-risk category and 14 under the high-risk category are in quarantine, while 75 remain under observation. The patient continues to receive ventilator support at Kozhikode Medical College. Health workers visited 64 homes in the Ramanattukara municipality today and identified three individuals with fever, who are now under close surveillance.


വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group: https://chat.whatsapp.com/GqagwAoc6eX0GJK34LlEpW
🔵 WhatsApp Channel: https://whatsapp.com/channel/0029Va4SXev9mrGZnRO1a20c
📢 News & Ads Contact: 📞 +91 90204 25455, 📞 +91 94963 30838
🌐 www.karumbillive.in

Previous Post Next Post
WhatsApp