കോഴിക്കോട്ട് വീണ്ടും നിപ ഭീതി; 43കാരന് രോഗബാധ സ്ഥിരീകരിച്ചു, പ്രദേശം കണ്ടൈന്‍മെന്റ് സോണാക്കാൻ നടപടി
ഓൺലൈൻ ഡെസ്ക് | 10-06-2026
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. രാമനാട്ടുകര നഗരസഭാ പരിധിയിൽ താമസിക്കുന്ന 43 വയസ്സുകാരന്റെ പരിശോധനാ ഫലമാണ് പോസിറ്റീവായത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ലാബിൽ നടത്തിയ സ്രവ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. നിലവിൽ കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിയെ അടിയന്തരമായി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്രത്യേക ഐസൊലേഷൻ വാർഡിലേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചു.
രാമനാട്ടുകര സ്വദേശിക്ക് രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. രാമനാട്ടുകര നഗരസഭാ ചെയർമാന്റെ അധ്യക്ഷതയിൽ അടിയന്തര ആരോഗ്യവിഭാഗം യോഗം വിളിച്ചുചേർത്തു. രോഗബാധിതൻ താമസിക്കുന്ന പ്രദേശങ്ങൾ ഉടൻ തന്നെ കണ്ടൈന്‍മെന്റ് സോണുകളാക്കി തിരിക്കുമെന്നും നിയന്ത്രണങ്ങൾ കർശനമാക്കുമെന്നും അധികൃതർ അറിയിച്ചു. രോഗിയുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
അതേസമയം, നിപ സ്ഥിരീകരണവുമായി ബന്ധപ്പെട്ട് സംസ്ഥാന ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ പുറത്തുവന്നിട്ടില്ല. 43കാരന് നിപ ലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ആരോഗ്യവകുപ്പ് അധികൃതർ നേരത്തെ തന്നെ ആരോഗ്യമന്ത്രിയുടെ ഓഫീസിനെ വിവരങ്ങൾ ധരിപ്പിച്ചിരുന്നു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മെഡിക്കൽ കോളജിൽ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ആരോഗ്യമേഖലയിലെ വിദഗ്ധർ വ്യക്തമാക്കി.
English Summary:
Nipah Virus Confirmed in Kozhikode: 43-Year-Old Man Tests Positive
Kozhikode: A 43-year-old resident of Ramanattukara, Kozhikode, has tested positive for the Nipah virus following tests conducted at the Kozhikode Medical College. The patient, currently under treatment at a private hospital, is being shifted to the Government Medical College. Local authorities have called an emergency health meeting, and affected areas are expected to be declared containment zones soon. Official confirmation from the State Health Department is awaited.
വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group: https://chat.whatsapp.com/GqagwAoc6eX0GJK34LlEpW
🔵 WhatsApp Channel: https://whatsapp.com/channel/0029Va4SXev9mrGZnRO1a20c
📢 News & Ads Contact: 📞 +91 90204 25455, 📞 +91 94963 30838
🌐 www.karumbillive.in