അക്ഷയ് എമ്മിന്റെ 'അതിജീവനത്തിന്റെ ആകാശം' പുസ്തക കവർ പ്രകാശനം ചെയ്തു; പുസ്തകം അടുത്ത മാസം പുറത്തിറങ്ങും

അക്ഷയ് എമ്മിന്റെ 'അതിജീവനത്തിന്റെ ആകാശം' പുസ്തക കവർ പ്രകാശനം ചെയ്തു

ഓൺലൈൻ ഡെസ്ക് | 29-06-2026

തിരൂരങ്ങാടി: സിഗ്നേച്ചർ ഭിന്നശേഷി ശാക്തീകരണ വേദി ജനറൽ സെക്രട്ടറിയും തിരൂരങ്ങാടി പി.എസ്.എം.ഓ കോളേജ് ചരിത്രവിഭാഗം പൂർവ്വ വിദ്യാർത്ഥിയുമായ അക്ഷയ് എം. എഴുതിയ 'അതിജീവനത്തിന്റെ ആകാശം' എന്ന ഓർമ്മക്കുറിപ്പുകളുടെ പുസ്തക കവർ പ്രകാശനം ചെയ്തു. സിഗ്നേച്ചർ ഭിന്നശേഷി ശാക്തീകരണ വേദിയും തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജ് എൻ.എസ്.എസ്. യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച ഭിന്നശേഷി സംഗമത്തിലാണ് തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇ.കെ. ബഷീർ പുസ്തക കവർ പ്രകാശനം നിർവ്വഹിച്ചത്.

പി.എസ്.എം.ഒ. കോളേജ് പ്രിൻസിപ്പൽ ഡോ. വി.പി. ജംഷീദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി നഗരസഭാ മുൻ ചെയർമാൻ കെ.പി. മുഹമ്മദ് കുട്ടി, സിഡ്കോ മുൻ ചെയർമാൻ നിയാസ് പുളിക്കലകത്ത്, സിഗ്നേച്ചർ ഭിന്നശേഷി ശാക്തീകരണ വേദി പ്രസിഡണ്ട് അഷ്റഫ് കളത്തിങ്ങൽ പാറ, നഗരസഭാ കൗൺസിലർമാരായ ഷാഹുൽ ഹമീദ്, സുജിനി മുളമുക്കിൽ, അഷ്റഫ് മനരിക്കൽ, സലാം ഹാജി മച്ചിങ്ങൽ, പി.കെ. അബ്ദുൽ അസീസ്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ റഊഫ്, ഡോ: വി.പി. ഷബീർ, ഡോ: മൻഞ്ചു എസ്. നായർ, നൗഫൽ ഇല്ലിയൻ, അഷ്റഫ് കുന്നുമ്മൽ, സിറാജ് വേങ്ങര, ഡോ: അബ്ദുസ്സലാം കണ്ണൂർ, വി.പി. റാഷിദ്, മരക്കാർ ഹാജി പാലത്തിങ്ങൽ, കെ.വി. അബ്ദുറഹ്മാൻ, സുബൈർ ചേലേമ്പ്ര, എൻ.എസ്.എസ്. ലീഡർ ബിൻഷ എന്നിവർ പ്രസംഗിച്ചു.

102 പേജുള്ള പുസ്തകം അടുത്ത മാസം പുറത്തിറങ്ങും. മഞ്ചാടി, നിറങ്ങൾ ചാലിച്ച മയിൽപീലികൾ, പി.എസ്.എം.ഒ. കോളേജിലെ അനുഭവങ്ങളും ചരിത്ര രേഖകളും, ആനന്ദ സ്പർശം, എന്റെ ജീവിത വീക്ഷണങ്ങൾ തുടങ്ങിയ കൃതികൾ അക്ഷയ് പുറത്തിറക്കിയിട്ടുണ്ട്.

English Summary:
The book cover of 'Athijeevanathinte Aakasham', a collection of memoirs written by Akshay M, General Secretary of Signature Differently Abled Empowerment Forum and alumnus of PSMO College, was officially released by Tirurangadi Block Panchayat President E.K. Basheer during a function held at PSMO College.


വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group: https://chat.whatsapp.com/GqagwAoc6eX0GJK34LlEpW
🔵 WhatsApp Channel: https://whatsapp.com/channel/0029Va4SXev9mrGZnRO1a20c
📢 News & Ads Contact: 📞 +91 90204 25455, 📞 +91 94963 30838
🌐 www.karumbillive.in

Previous Post Next Post
WhatsApp