സംസ്ഥാനത്ത് പകര്‍ച്ചവ്യാധി നിയന്ത്രിക്കാന്‍ ഹൈപവര്‍ കമ്മിറ്റി; ഈ മാസം 70 ഷിഗല്ല കേസുകള്‍, അഞ്ച് മരണം
ഓൺലൈൻ ഡെസ്ക് | 16-06-2026
തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കുന്നതിനായി ഉന്നതതല (ഹൈപവര്‍) കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്‍ അറിയിച്ചു. പ്രശസ്ത ആരോഗ്യവിദഗ്ധൻ ഡോ. എസ്.എസ്. ലാല്‍ ചെയര്‍മാനായും പ്രിന്‍സിപ്പല്‍ സെക്രട്ടറി ശര്‍മിള മേരി ജോസഫ് കോര്‍ഡിനേറ്ററായും ഡോ. ശ്രീജിത്ത് എന്‍. കുമാര്‍ കണ്‍വീനറായുമാണ് കമ്മിറ്റി പ്രവര്‍ത്തിക്കുക.
സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലെ വിദഗ്ധ ഡോക്ടര്‍മാര്‍, ആയുഷ് വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ് എന്നിവയിലെ പ്രതിനിധികൾ കമ്മിറ്റിയില്‍ അംഗങ്ങളായിരിക്കും. ആരോഗ്യരംഗത്തെ വെല്ലുവിളികള്‍ നേരിടാന്‍ എല്ലാ മേഖലകളുടെയും സഹകരണം ആവശ്യമാണെന്നും, ഇതിനെ സ്വകാര്യവത്കരണമായി കാണേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഷിഗല്ല ഭീതിയിൽ കേരളം: 5 മരണം
സംസ്ഥാനത്ത് ഈ മാസം മാത്രം 70 ഷിഗല്ല കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷം ഇതുവരെ ആകെ 146 കേസുകള്‍ സ്ഥിരീകരിച്ചു. ഷിഗല്ല ബാധിച്ച് അഞ്ച് പേര്‍ മരണപ്പെട്ടതായും മന്ത്രി പറഞ്ഞു. മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം പത്തനംതിട്ട ജില്ലയില്‍ ഇതുവരെ ഷിഗല്ല കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
നിപ പ്രതിരോധവും പ്രത്യേക കലണ്ടറും
നിപ വൈറസ് പ്രതിരോധത്തിനാവശ്യമായ എല്ലാ മരുന്നുകളും നിലവിൽ സ്റ്റോക്കിലുണ്ടെന്ന് മന്ത്രി അറിയിച്ചു. ഇതുവരെ പരിശോധിച്ച 38 സാമ്പിളുകളും നെഗറ്റീവായത് ആശ്വാസകരമാണ്. പകര്‍ച്ചപ്പനികള്‍ മുൻകൂട്ടി നിയന്ത്രിക്കുന്നതിനായി പ്രത്യേക 'ഹെൽത്ത് കലണ്ടര്‍' തയ്യാറാക്കും. ഓരോ സീസണിലും ഉണ്ടാകാനിടയുള്ള രോഗങ്ങളെ മുൻകൂട്ടി കണ്ട് പ്രതിരോധ നടപടികള്‍ ആവിഷ്‌കരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഒരു പോസിറ്റീവ് കേസ് പോലും ഉണ്ടാകാതിരിക്കാൻ ജാഗ്രതാ സംവിധാനം കൂടുതൽ ശക്തമാക്കും. ആരോഗ്യം, തദ്ദേശസ്വയംഭരണം, മൃഗസംരക്ഷണം എന്നീ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കും. ജില്ലാതലത്തില്‍ ഔട്ട്‌ബ്രേക്ക് മോണിറ്ററിംഗ് യൂണിറ്റുകളും ആക്ഷന്‍ കമ്മിറ്റികളും രൂപീകരിക്കുന്നതിനൊപ്പം പഞ്ചായത്ത് തലത്തിൽ തന്നെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
English Summary: Health Minister K Muraleedharan announced the formation of a high-powered committee led by Dr. SS Lal to control epidemics in Kerala. The state has reported 70 Shigella cases and 5 deaths this month. The minister also assured that Nipah preventive measures are strong, and all 38 test samples came back negative.
വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group: https://chat.whatsapp.com/GqagwAoc6eX0GJK34LlEpW
🔵 WhatsApp Channel: https://whatsapp.com/channel/0029Va4SXev9mrGZnRO1a20c
📢 News & Ads Contact: 📞 +91 90204 25455, 📞 +91 94963 30838
🌐 www.karumbillive.in