പുകയൂരിൽ യുവതിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; 3 മാസം പ്രായമുള്ള കുഞ്ഞിനെ ബാക്കിയാക്കി ഷിഫാനയുടെ വേർപാട്

പുകയൂരിൽ യുവതിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ബാക്കിയാക്കി ഷിഫാന യാത്രയായി

ഓൺലൈൻ ഡെസ്ക് / മലബാർ എമർജൻസി| 22-06-2026

പുകയൂർ: പുകയൂരിൽ യുവതിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുകയൂർ യാറത്തുംപടി നെലിയാട്ടുകുണ്ടിൽ റമീഷിന്റെ ഭാര്യ ഷിഫാന (23) ആണ് മരണപ്പെട്ടത്. വെറും മൂന്ന് മാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞുണ്ട്. ചെട്ടിപ്പടി സ്വദേശി പപ്പാലി പുരക്കൽ റസാഖിന്റെ മകളാണ് മരണപ്പെട്ട ഷിഫാന.

ഇന്നലെയാണ് ഷിഫാനയെ വീട്ടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.. നിലവിൽ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.


English Summary: A 23-year-old young woman, Shifana, wife of Rameesh, was found dead by hanging inside her house at Pukayoor, Malappuram. She leaves behind a three-month-old baby. Shifana is the daughter of Razak from Chettippadi. The body is currently kept at the Tirurangadi Taluk Hospital morgue.

Previous Post Next Post
WhatsApp