മമ്പുറം മഖാം ഉറൂസ് സമാപനം: ഇന്ന് കർശന ഗതാഗത നിയന്ത്രണം; വാഹനങ്ങൾ തിരിച്ചുവിടും

മമ്പുറം മഖാം ഉറൂസ് സമാപനം: ഇന്ന് കർശന ഗതാഗത നിയന്ത്രണം; വാഹനങ്ങൾ തിരിച്ചുവിടും

ഓൺലൈൻ ഡെസ്ക് | 24-06-2026

മലപ്പുറം: ചരിത്രപ്രസിദ്ധമായ മമ്പുറം ആണ്ടുനേർച്ചയുടെ സമാപനത്തോടനുബന്ധിച്ച് ഇന്ന് മമ്പുറം ടൗണിലും പരിസര പ്രദേശങ്ങളിലും കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി തിരൂരങ്ങാടി പോലീസ് അറിയിച്ചു. നേർച്ചയുടെ അവസാന ദിവസമായ ഇന്ന് മഖാമിലേക്ക് ഒഴുകിയെത്തുന്ന വൻ ജനത്തിരക്ക് നിയന്ത്രിക്കുന്നതിനും സുഗമമായ പ്രവർത്തനങ്ങൾക്ക് സൗകര്യമൊരുക്കുന്നതിനുമായാണ് ട്രാഫിക് പരിഷ്‌കാരം ഏർപ്പെടുത്തിയിരിക്കുന്നത്.

ഇന്ന് രാവിലെ 7 മണി മുതൽ വൈകുന്നേരം 5 മണി വരെ മമ്പുറം മഖാമിലേക്കും അവിടെനിന്ന് തിരിച്ചും മമ്പുറം പഴയ പാലം വഴി യാതൊരുവിധ വാഹനങ്ങളും കടന്നുപോകാൻ അനുവദിക്കില്ല. ഈ സമയങ്ങളിൽ മഖാമിലേക്ക് എത്തുന്ന തീർത്ഥാടകരും പൊതുജനങ്ങളും നടപ്പാലം വഴിയോ അല്ലെങ്കിൽ പുതിയ പാലം വഴിയോ കാൽനടയായി മാത്രമേ വരാനും തിരിച്ചുപോകാനും പാടുള്ളൂ എന്ന് പോലീസ് നിർദ്ദേശിച്ചു.

മഖാം സിയാറത്തിനും നേർച്ചക്കുമായി വിവിധ സ്ഥലങ്ങളിൽ നിന്നും വാഹനങ്ങളിൽ എത്തുന്നവർ ദേശീയപാതയിൽ നിന്നും വി.കെ. പടി വഴി തിരിഞ്ഞ് ലിങ്ക് റോഡിലൂടെ വന്ന് ആളുകളെ ഇറക്കി അതേ റൂട്ടിലൂടെ തന്നെ തിരിച്ചുപോകേണ്ടതാണ്. പ്രധാന കവലകളിലും പാർക്കിങ് ഗ്രൗണ്ടുകളിലും ഗതാഗതം നിയന്ത്രിക്കാൻ പോലീസിനെ കൂടാതെ പ്രത്യേക വളണ്ടിയർമാരെയും നിയോഗിച്ചിട്ടുണ്ട്. നിശ്ചിത സമയങ്ങളിൽ പൊതുജനങ്ങളും ഡ്രൈവർമാരും പോലീസിന്റെ ട്രാഫിക് നിർദ്ദേശങ്ങളോട് പൂർണ്ണമായി സഹകരിക്കണമെന്ന് തിരൂരങ്ങാടി പോലീസ് അഭ്യർത്ഥിച്ചു.


English Summary: Strict traffic restrictions have been imposed in Mampuram town and surrounding areas today (June 24) in connection with the finale of the historic Mampuram Uroos festival. No vehicles will be allowed to pass through the old Mampuram Bridge from 7 AM to 5 PM. Pilgrims must use the footbridge or the new bridge on foot. Vehicles coming from the National Highway should divert via V.K. Padi and use the link road. Tirurangadi Police requested full cooperation from the public and drivers.


വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇

🟢 WhatsApp Group: https://chat.whatsapp.com/GqagwAoc6eX0GJK34LlEpW

🔵 WhatsApp Channel: https://whatsapp.com/channel/0029Va4SXev9mrGZnRO1a20c

📢 News & Ads Contact: 📞 +91 90204 25455, 📞 +91 94963 30838

🌐 www.karumbillive.in

Previous Post Next Post
WhatsApp