ഇഎംഎസിന്റെ പേരിൽ ഭവന പദ്ധതി വിഭാവനം ചെയ്തവർ എങ്ങനെയാണ് PMAY പദ്ധതിയെ എതിർക്കുന്നത്: കെ എം ഷാജി
ഓൺലൈൻ ഡെസ്ക് | 28-06-2026
തിരുവനന്തപുരം: പ്രധാനമന്ത്രി ആവാസ് യോജനപ്രകാരം (PMAY) പണിയുന്ന വീടുകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം അടങ്ങുന്ന എംബ്ലം പതിക്കുന്നതിൽ കുഴപ്പമില്ലെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് കെ എം ഷാജി വ്യക്തമാക്കി. എംബ്ലം വെയ്ക്കുന്നതിൽ തെറ്റില്ലെന്നാണ് താൻ പറഞ്ഞത്. പിഎംഎവൈയിൽ നിർമ്മിച്ച വീടുകളിൽ പ്രധാനമന്ത്രിയുടെ ചിത്രമുള്ള ഏതെങ്കിലും എംബ്ലം കാണിച്ചുതരാമോയെന്നും അദ്ദേഹം വെല്ലുവിളിച്ചു. അനാവശ്യ വിവാദം ഉണ്ടാക്കി പാവങ്ങൾക്ക് കിട്ടുന്ന വീട് കളയരുത്. നരേന്ദ്രമോദിയുടെ ചിത്രമുള്ള ഒരു വീട് പോലും ഇല്ലെന്നും കെ എം ഷാജി ആവർത്തിച്ചു.
കഴിഞ്ഞ പത്ത് വർഷം അഞ്ച് ലക്ഷം വീട് വെച്ചുനൽകിയെന്നാണ് നിയമസഭയിൽ അവതരിപ്പിച്ച കണക്ക്. അതിൽ 1,60,000 വീടുകൾ ലൈഫ് മിഷൻ കൊടുത്തത് പിഎംഎവൈ വീടുകളാണ്. ആ വീടുകളിൽ എംബ്ലം ഉണ്ട്. നിർബന്ധമായും ഗുണഭോക്താവിന്റെ വിവരങ്ങളും ലോഗോയും പ്രദർശിപ്പിക്കണം എന്നാണ് 2024ലെ കുടുംബശ്രീ സർക്കുലറിൽ പറയുന്നത്. അന്ന് യുഡിഎഫ് അല്ല ഭരിച്ചത്. ലോഗോയിൽ ഏതെങ്കിലും മുഖ്യമന്ത്രിയുടെയോ പ്രധാനമന്ത്രിയുടെയോ ഫോട്ടോ പ്രദർശിപ്പിച്ചിട്ടില്ല. സംസ്ഥാനം പദ്ധതിയിൽ നിന്നും പിറകോട്ടുപോയത് സ്റ്റേറ്റ് വിഹിതം കൊടുക്കാൻ പണം ഇല്ലാത്തതിനാലാണ്. കപട ആദർശവേഷം കെട്ടുകയായിരുന്നു എൽഡിഎഫ് എന്നും കെ എം ഷാജി പറഞ്ഞു.
'ഞങ്ങൾ ഒപ്പുവെക്കാൻ പോകുന്ന കരാറിലും പ്രധാനമന്ത്രിയുടെ ഫോട്ടോ ഇല്ല. 1,20,000 വീടുകൾ പാവപ്പെട്ടവന് കിട്ടാനുള്ളതാണ്. എംബ്ലത്തിന്റെ പേരിൽ കപട ആദർശം പറഞ്ഞ് അത് ഒഴിവാക്കാനാകില്ല. പ്രധാനമന്ത്രി ആവാസ് യോജന എന്നാണ് പേര്. നരേന്ദ്രമോദിയുടെ പേരോ ചിത്രമോ ഇല്ല. ഇഎംഎസ് ഭവനപദ്ധതി കൊണ്ടുവന്നവരാണ് കള്ളം പ്രചരിപ്പിക്കുന്നത്. ഇഎംഎസിന്റെ പേരിൽ ഭവന പദ്ധതി വിഭാവനം ചെയ്തവർ എങ്ങനെയാണ് പിഎംഎവൈ എതിർക്കുന്നത്', കെഎം ഷാജി ചോദിച്ചു.
English Summary: KM Shaji questioned how those who envisioned a housing scheme named after EMS could oppose PMAY. He clarified that there is no picture or name of PM Narendra Modi on PMAY houses and accused the LDF of political hypocrisy due to the state's financial inability to provide its share.
വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group: https://chat.whatsapp.com/GqagwAoc6eX0GJK34LlEpW
🔵 WhatsApp Channel: https://whatsapp.com/channel/0029Va4SXev9mrGZnRO1a20c
📢 News & Ads Contact: 📞 +91 90204 25455, 📞 +91 94963 30838
🌐 www.karumbillive.in