കോഹിനൂരിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം
ഓൺലൈൻ ഡെസ്ക് | 05-06-2026
മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം കോഹിനൂരിൽ ദേശീയപാതയിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഇന്നോവ കാറിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം. തൃശ്ശൂർ പന്നിത്തടം (കേച്ചേരി) സ്വദേശികളായ ഷഹീദ്, ഭാര്യ ഷഹീന, ബന്ധു ജഹാന എന്നിവരാണ് മരിച്ചത്.
ഗൾഫിൽ നിന്ന് അടുത്തിടെ നാട്ടിലെത്തിയ ഷഹീദും കുടുംബവും കോഴിക്കോട് ബീച്ച് സന്ദർശിച്ച് മടങ്ങുന്നതിനിടെ ഇന്നലെ രാത്രി 11.40 ഓടെയായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തുനിന്ന് തൃശ്ശൂരിലേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിൽ പാർക്ക് ചെയ്തിരുന്ന ലോറിയുടെ പിറകിൽ ഇടിക്കുകയായിരുന്നു. അപകട സമയത്ത് ശക്തമായ മഴയുണ്ടായിരുന്നു.
അപകടത്തിന്റെ ആഘാതത്തിൽ കാറിന്റെ വലതു ഭാഗം പൂർണമായും തകർന്നു. നാട്ടുകാരും മീഞ്ചന്തയിൽ നിന്നെത്തിയ ഫയർഫോഴ്സും ചേർന്ന് 20 മിനിറ്റോളം പണിപ്പെട്ട് വാഹനം വെട്ടിപ്പൊളിച്ചാണ് കുടുങ്ങിക്കിടന്നവരെ പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ചേളാരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കോഹിനൂരിലെ പാർക്കിംഗ് ഏരിയയ്ക്ക് സമീപം നിരന്തരം അപകടങ്ങൾ ഉണ്ടാകുന്നതായി പ്രദേശവാസികൾ ആരോപിക്കുന്നു. ലോറികൾ റോഡരികിൽ അനധികൃതമായി പാർക്ക് ചെയ്യുന്നതും മതിയായ മുന്നറിയിപ്പ് ബോർഡുകളുടെയും സിഗ്നലുകളുടെയും അഭാവവുമാണ് അപകടങ്ങൾക്ക് കാരണമാകുന്നതെന്നാണ് നാട്ടുകാരുടെ പരാതി.
English Summary: Three members of a family from Thrissur died in a tragic car accident near Kohinoor, Calicut University. The victims, Shaheed, his wife Shaheena, and a relative Jahana, were returning from Kozhikode when their Innova car crashed into a parked lorry late at night amidst heavy rain. The bodies are currently at the Kozhikode Medical College mortuary.
വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group: https://chat.whatsapp.com/GqagwAoc6eX0GJK34LlEpW
🔵 WhatsApp Channel: https://whatsapp.com/channel/0029Va4SXev9mrGZnRO1a20c
📢 News & Ads Contact: 📞 +91 90204 25455, 📞 +91 94963 30838
🌐 www.karumbillive.in