കരുമ്പിൽ ക്രിക്കറ്റ് ലീഗ്: യൂത്ത് താഴെച്ചിന ചാമ്പ്യൻമാർ; ആവേശം വാനോളമുയർത്തി ക്രിക്കറ്റ് പോരാട്ടം

കരുമ്പിൽ ക്രിക്കറ്റ് ലീഗ്: യൂത്ത് താഴെച്ചിന ചാമ്പ്യൻമാർ; ആവേശം വാനോളമുയർത്തി ക്രിക്കറ്റ് പോരാട്ടം

ഓൺലൈൻ ഡെസ്ക് | 12-05-2024

കക്കാട്: കായിക പ്രേമികളുടെ ആവേശം വാനോളമുയർത്തി മഹിന്ദ്ര സാപ് മോട്ടോഴ്സ് സ്പോൺസർ ചെയ്ത 'കരുമ്പിൽ ക്രിക്കറ്റ് ലീഗ്' സമാപിച്ചു. വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ ഇക്കായിസ് കക്കാടിനെ പരാജയപ്പെടുത്തി യൂത്ത് താഴെച്ചിന ചാമ്പ്യൻമാരായി. റണ്ണേഴ്സ് അപ്പ് സ്ഥാനത്ത് ഇക്കായിസ് കക്കാട് എത്തിയപ്പോൾ, ടൗൺ ടീം കക്കാട് മൂന്നാം സ്ഥാനവും എ.എഫ്.സി കരിമ്പിൽ നാലാം സ്ഥാനവും കരസ്ഥമാക്കി. ടൂർണമെന്റിലെ മികച്ച പ്രകടനം കാഴ്ചവെച്ച ഷംസുവിനെ 'പ്ലെയർ ഓഫ് ദി ടൂർണമെന്റ്' ആയി തെരഞ്ഞെടുത്തു.

വിജയികൾക്കുള്ള സമ്മാനദാന ചടങ്ങ് തിരൂരങ്ങാടി മുൻസിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കൗൺസിലർമാരായ കെ.എം മുഹമ്മദ്, ഫൗസിയ ടീച്ചർ, റിഫാ ഫത്താഹ്, കെ.കെ മുസ്തഫ, കെ.പി ഫൈസൽ, സാദിഖ് ഒള്ളക്കൻ, നൗഷീർ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.

കളിക്കളത്തിലെ ആവേശത്തിനൊപ്പം കളിക്കാർക്കും കാണികൾക്കും ഒരേപോലെ ആനന്ദം പകരുന്ന സമ്മാനപ്പെരുമഴയോടെയാണ് സംഘാടകർ ടൂർണമെന്റ് ഒരുക്കിയത്. നിരവധി കായിക പ്രേമികളുടെ സഹകരണം ടൂർണമെന്റിന്റെ വിജയത്തിന് മാറ്റുകൂട്ടി. സ്പോർട്സ് ഫെവർ ഗ്രൂപ്പ് അംഗങ്ങളായ മൻസൂർ, ഷബീർ, മുഹ്‌സിൻ, മിക്താദ്, സഫ്വാൻ, ബാസിത്, മുബശിർ എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.


English Summary: Youth Thazhechina emerged champions of the Karumbil Cricket League sponsored by Mahindra Zap Motors. Ikkais Kakkad secured the runner-up position, while Town Team Kakkad and AFC Karumbil finished third and fourth respectively. Shamsou was named the player of the tournament.


വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group: Join Now
🔵 WhatsApp Channel: Follow Now
📢 News & Ads Contact: 📞 +91 90204 25455, 📞 +91 94963 30838
🌐 www.karumbillive.in


Previous Post Next Post
WhatsApp