| തിരൂരങ്ങാടി ഓറിയൻ്റെൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ ചരിത്രവിജയം നേടിയ വിദ്യാർത്ഥികളും മുനിസിപ്പാലിറ്റി സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇഖ്‌ബാൽ കല്ലുങ്ങലും അധ്യാപകരും സന്തോഷം പങ്കുവെക്കുന്നു. |
ഹയർ സെക്കണ്ടറി പരീക്ഷ: ചരിത്ര വിജയവുമായി തിരൂരങ്ങാടി ഓറിയൻ്റൽ ഹയർ സെക്കണ്ടറി സ്‌കൂൾ
ഓൺലൈൻ ഡെസ്ക് | 26-05-2026
തിരൂരങ്ങാടി: ഹയർ സെക്കണ്ടറി പരീക്ഷയിൽ മികച്ച നേട്ടവുമായി തിരൂരങ്ങാടി ഓറിയൻ്റൽ ഹയർ സെക്കണ്ടറി സ്‌കൂൾ ചരിത്രവിജയം കുറിച്ചു. 96 ശതമാനം വിജയം നേടിയ സ്കൂളിൽ 37 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. കൂടാതെ 48 വിദ്യാർത്ഥികൾ അഞ്ച് എ പ്ലസുകളും കരസ്ഥമാക്കി.
ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പി.ടി.എയും സ്റ്റാഫും ചേർന്ന് അനുമോദിച്ചു. ചടങ്ങ് തിരൂരങ്ങാടി മുനിസിപ്പാലിറ്റി വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഇൻചാർജ് എം. സുഹൈൽ അധ്യക്ഷത വഹിച്ചു.
ഹെഡ്മാസ്റ്റർ കെ.കെ ഉസ്‌മാൻ, പി.ടി.എ പ്രസിഡണ്ട് കാരാടൻ അബ്ദുൽ റഷീദ്, കെ.വി. സാബിറ, പി. ജാഫർ, ഇ.എം. സൗദ, കെ.കെ. നുസ്റത്ത്, പി. ഇസ്‌മായിൽ, ടി.വി. ആയിശാബി, മുനീർ താനാളൂർ, പി.പി. ഫൈസൽ അലി, കെ. ഹുസൈൻ കോയ, കെ. മുബീന, ടി ഫഹീദ, സി.എച്ച്. സുമൈറ, പി. നബീൽ, എ. ഉസ്‌മാൻ എന്നിവർ സംസാരിച്ചു.
English Summary:
Tirurangadi Oriental Higher Secondary School achieved a historic victory in the higher secondary examinations with a 96 percent pass rate. 37 students secured A+ in all subjects, while 48 students achieved five A+ grades. The PTA and staff felicitated the outstanding students in a ceremony inaugurated by Tirurangadi Municipality Development Standing Committee Chairman Iqbal Kallungal.
വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group: https://chat.whatsapp.com/GqagwAoc6eX0GJK34LlEpW
🔵 WhatsApp Channel: https://whatsapp.com/channel/0029Va4SXev9mrGZnRO1a20c
📢 News & Ads Contact: 📞 +91 90204 25455, 📞 +91 94963 30838
🌐 www.karumbillive.in