മൈത്രി ജൂനിയർ പ്രീമിയർ ലീഗ് സീസൺ-4 ഫൈനൽ മത്സരം റിഫാ ഫത്താഹ് ഉദ്ഘാടനം ചെയ്തു
ഓൺലൈൻ ഡെസ്ക് | 25-05-2026
തിരൂരങ്ങാടി: മൈത്രി ജൂനിയർ പ്രീമിയർ ലീഗ് സീസൺ ഫോർ ഫൈനൽ മത്സരം ആവേശകരമായി നടന്നു. മത്സരത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം തിരൂരങ്ങാടി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണും ഡിവിഷൻ 13 കൗൺസിലറുമായ റിഫാ ഫത്താഹ് കെ. കെ. നിർവ്വഹിച്ചു.
മൈത്രി പ്രസിഡന്റ് അബ്ബാസ് കെ. പി. അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി സമദ് തോലുക്കൽ സ്വാഗത പ്രഭാഷണം നടത്തി. ഡിവിഷൻ 13 മുസ്ലിം ലീഗ് കമ്മിറ്റി സെക്രട്ടറി കുഞ്ഞിമുഹമ്മദ് കോറാണത്ത്, മുൻ ദേശീയ യൂത്ത് ലീഗ് കമ്മിറ്റി അംഗം ളംറത്ത് പൈനാട്ടിയിൽ, കെ. എം. സി. സി. കരുമ്പിൽ പ്രവാസി കൂട്ടായ്മ ഭാരവാഹി കലാം പി. എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായിരുന്നു.
ചടങ്ങിൽ ഡോ. ഉമ്മർ ഫാറൂഖ് കെ. കെ., ട്രഷറർ റാഷിദ് പി. ഐ. എന്നിവരും നിരവധി കായികപ്രേമികളും നാട്ടുകാരും സന്നിഹിതരായിരുന്നു. മൈത്രി ജൂനിയർ പ്രീമിയർ ലീഗ് കമ്മിറ്റി കൺവീനർ ഫാസിൽ കെ. കെ. ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
English Summary: The Mythri Junior Premier League Season 4 final match was inaugurated by Tirurangadi Municipality Education Standing Committee Chairperson and Division 13 Councilor, Rifa Fathah K.K. The event was presided over by Mythri President Abbas K.P. and attended by several prominent figures and sports enthusiasts.
വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group: https://chat.whatsapp.com/GqagwAoc6eX0GJK34LlEpW
🔵 WhatsApp Channel: https://whatsapp.com/channel/0029Va4SXev9mrGZnRO1a20c
📢 News & Ads Contact: 📞 +91 90204 25455, 📞 +91 94963 30838
🌐 www.karumbillive.in