മാസപ്പിറവി ദൃശ്യമായില്ല; കേരളത്തിൽ മെയ് 28-ന് ബലിപെരുന്നാൾ (ഈദുൽ അദ്ഹ)
ഓൺലൈൻ ഡെസ്ക് | 17-05-2026
കോഴിക്കോട്: ദുൽ ഹജ്ജ് മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ മെയ് 28 വ്യാഴാഴ്ച ബലിപെരുന്നാൾ (ഈദുൽ അദ്ഹ) ആയിരിക്കുമെന്ന് ഖാസിമാർ അറിയിച്ചു.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി പ്രൊഫസർ കെ. ആലിക്കുട്ടി മുസ്‌ലിയാർ, കോഴിക്കോട് മുഖ്യഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, കോഴിക്കോട് ഖാളി നാസർ ഹയ്യ് ശിഹാബ് തങ്ങൾ എന്നിവരാണ് സംയുക്തമായി ഇക്കാര്യം അറിയിച്ചത്.
മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ദുൽഖഅദ് മാസം 30 പൂർത്തിയാക്കി തിങ്കളാഴ്ച ദുൽഹജ്ജ് ഒന്നായിരിക്കുമെന്നും, അതനുസരിച്ച് ദുൽഹജ്ജ് പത്തായ മെയ് 28 വ്യാഴാഴ്ചയായിരിക്കും സംസ്ഥാനത്ത് ബലിപെരുന്നാൾ ആഘോഷിക്കുകയെന്നും മതനേതാക്കൾ വ്യക്തമാക്കി.
English Summary: Eid al-Adha (Bakrid) will be celebrated in Kerala on May 28 (Thursday), as the Dhul Hijjah moon was not sighted, religious leaders announced.
വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group: https://chat.whatsapp.com/GqagwAoc6eX0GJK34LlEpW
🔵 WhatsApp Channel: https://whatsapp.com/channel/0029Va4SXev9mrGZnRO1a20c
📢 News & Ads Contact: 📞 +91 90204 25455, 📞 +91 94963 30838