| കെ.ഡി.എഫ് ഭാരവാഹികൾ പരപ്പനങ്ങാടിയിൽ സീബ്രാലൈനുകൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പി.ഡബ്ല്യു.ഡി എൻജിനീയർക്ക് നിവേദനം നൽകുന്നു. |
പരപ്പനങ്ങാടിയിൽ സീബ്രാലൈനുകൾ മാഞ്ഞുപോയി; സ്കൂൾ തുറക്കാനിരിക്കെ അപകടഭീതിയിൽ വിദ്യാർഥികളും രക്ഷിതാക്കളും
ഓൺലൈൻ ഡെസ്ക് | 26-05-2026
പരപ്പനങ്ങാടി: പരപ്പനങ്ങാടി ടൗണിലും പരിസരപ്രദേശങ്ങളിലും പുതുതായി പണിപൂർത്തിയാക്കിയ കടലുണ്ടി റോഡുകളിലെ സീബ്രാലൈനുകൾ മാഞ്ഞുപോയത് കാൽനടയാത്രക്കാരെയും വാഹന ഉടമകളെയും ഒരേസമയം കടുത്ത ബുദ്ധിമുട്ടിലാക്കുന്നു. സീബ്രാലൈനുകൾ ഇല്ലാത്തതിനാൽ പ്രദേശത്ത് അപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ അധികൃതർക്ക് അടിയന്തര പരാതി നൽകിയിരിക്കുകയാണ് കേരള ഡെവലപ്മെൻറ് ഫോറം (കെ.ഡി.എഫ്).
വിദ്യാലയങ്ങൾ തുറക്കുന്നതോടെ റോഡുകളിൽ തിരക്ക് ഗണ്യമായി വർധിക്കുമെന്നിരിക്കെ, നിലവിലെ അവസ്ഥ കൂടുതൽ വലിയ അപകടങ്ങൾക്ക് കാരണമായേക്കാം. വിദ്യാർഥികളടക്കമുള്ള കാൽനടയാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് എത്രയും വേഗം സീബ്രാലൈനുകൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എൻജിനീയർക്കാണ് കെ.ഡി.എഫ് നിവേദനം നൽകിയത്. ടൗണിലെ പ്രധാന ഭാഗങ്ങളിലെയും സ്കൂളുകൾക്ക് മുന്നിലെയും സീബ്രാലൈനുകളാണ് പൂർണ്ണമായും മാഞ്ഞുപോയിരിക്കുന്നത്.
കഴിഞ്ഞ 2025 ആഗസ്റ്റ് മുതൽ ഈ വിഷയത്തിൽ നിരവധി നിവേദനങ്ങൾ അധികാരികൾക്ക് നൽകിയിട്ടുണ്ടെങ്കിലും നാളിതുവരെ ശാശ്വതമായ ഒരു പരിഹാരം കാണാത്തതിൽ പൊതുജനങ്ങളും കടുത്ത രോഷത്തിലാണ്. വരാനിരിക്കുന്ന മഴക്കാലം ആരംഭിക്കുന്നതിന് മുൻപായി യുദ്ധകാലാടിസ്ഥാനത്തിൽ ഈ പദ്ധതി പൂർത്തിയാക്കണമെന്ന് കെ.ഡി.എഫ് ഭാരവാഹികൾ ആവശ്യപ്പെട്ടു. കെ.ഡി.എഫ് സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത് (തിരൂരങ്ങാടി), പ്രസിഡന്റ് അസീസ് കടലുണ്ടി, പി. പി. സുബൈർ ആനങ്ങാടി, നസറുദ്ദീൻ തങ്ങൾക്കൊട്ടം തല എന്നിവർ ചേർന്നാണ് പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എൻജിനീയർക്ക് (റോഡ്സ്) നിവേദനം കൈമാറിയത്.
English Summary
Zebra Crossings Missing in Parappanangadi: Students and Pedestrians at Risk
The Kerala Development Forum (KDF) has submitted a memorandum to the PWD Assistant Engineer demanding the immediate restoration of faded zebra crossings on the newly built Kadalundi roads in Parappanangadi town. With schools set to reopen, the lack of visible zebra crossings poses a serious threat of accidents. Despite multiple petitions submitted since August 2025, no action has been taken yet, sparking public outrage. KDF officials urged the department to complete the work on a war footing before the monsoon begins.
വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group: Join Now
🔵 WhatsApp Channel: Follow Now
📢 News & Ads Contact: 📞 +91 90204 25455, 📞 +91 94963 30838