പുതിയ മന്ത്രിമാരെ പ്രഖ്യാപിച്ച് നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശൻ; കോൺഗ്രസിന് 11, ലീഗിന് 5; തിരുവഞ്ചൂർ സ്പീക്കർ

പുതിയ മന്ത്രിമാരെ പ്രഖ്യാപിച്ച് നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശൻ; കോൺഗ്രസിന് 11, ലീഗിന് 5; തിരുവഞ്ചൂർ സ്പീക്കർ

ഓൺലൈൻ ഡെസ്ക് | 17-05-2026

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശൻ പുതിയ മന്ത്രിസഭയിലെ അംഗങ്ങളെ പ്രഖ്യാപിച്ചു. കടുത്ത രാഷ്ട്രീയ ചർച്ചകൾക്കൊടുവിലാണ് മന്ത്രിമാരുടെ കാര്യത്തിൽ അന്തിമ തീരുമാനമായത്. പുതിയ മന്ത്രിസഭയിൽ പ്രധാന ഘടകകക്ഷിയായ കോൺഗ്രസിന് 11 മന്ത്രിമാരാണുള്ളത്. രണ്ടാം കക്ഷിയായ മുസ്ലിം ലീഗിന് 5 മന്ത്രിസ്ഥാനങ്ങൾ ലഭിക്കും. മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനെ പുതിയ സ്പീക്കറായി നിശ്ചയിച്ചിട്ടുണ്ട്. പല യോഗ്യരായ നേതാക്കളെയും ഇത്തവണ മന്ത്രിസഭയിൽ ഉൾക്കൊള്ളിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് മന്ത്രിമാരെ പ്രഖ്യാപിച്ചുകൊണ്ട് വി.ഡി.സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

രമേശ് ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി, സണ്ണി ജോസഫ്, കെ.മുരളീധരന്‍, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, അനൂപ് ജേക്കബ്, സി.പി.ജോൺ, എ.പി.അനില്‍കുമാര്‍, എൻ.ഷംസുദ്ദീൻ, പി.സി.വിഷ്ണുനാഥ്, റോജി എം. ജോണ്‍, ബിന്ദു കൃഷ്ണ, എം.ലിജു, ടി.സിദ്ദിഖ്, കെ.എം.ഷാജി, പി.കെ.ബഷീർ, വി.ഇ.അബ്ദുൽ ഗഫൂർ, കെ.എ.തുളസി, ഒ.ജെ.ജനീഷ് എന്നിവരാണ് പുതിയ മന്ത്രിസഭയിലേക്കും മറ്റ് പ്രധാന പദവികളിലേക്കും തിരഞ്ഞെടുക്കപ്പെട്ടത്. പ്രാദേശിക-സാമുദായിക സമവായങ്ങൾ പാലിച്ചാണ് പുതിയ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്.


English Summary:

Designated Chief Minister V.D. Satheesan announced the new cabinet ministers. Inside the cabinet, Congress gets 11 ministerial berths, while IUML gets 5. Thiruvan

Previous Post Next Post
WhatsApp