കോഴിക്കോട് പേരാമ്പ്രയിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം: നിരവധി പേർക്ക് പരിക്ക്; രക്ഷാപ്രവർത്തനം തുടരുന്നു
ഓൺലൈൻ ഡെസ്ക് | 09-05-2026
പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്ര വെള്ളിയൂരിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് വൻ അപകടം. അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ഇന്ന് (ശനിയാഴ്ച) ഉച്ചയോടെയാണ് സംഭവം നടന്നത്. ഇടിയുടെ ആഘാതത്തിൽ ബസിനുള്ളിൽ ചില യാത്രക്കാർ കുടുങ്ങിക്കിടക്കുന്നതായും വിവരമുണ്ട്.
അപകടം നടന്ന ഉടനെ തന്നെ നാട്ടുകാർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ബസിനുള്ളിൽ കുടുങ്ങിയവരെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. പോലീസും ഫയർഫോഴ്സും സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി വരികയാണ്.
അപകടത്തെ തുടർന്ന് കോഴിക്കോട് റൂട്ടിൽ കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. ഈ വഴി കടന്നുപോകേണ്ട യാത്രക്കാർ മറ്റ് റൂട്ടുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. അപകടകാരണം വ്യക്തമല്ല.
പരിക്കേറ്റവരുടെ പട്ടിക:
- മാനസ (62/F)
- നജ (21/F)
- അതുല്യ (25/F)
- പ്രകാശൻ (55/M)
- അജിത്ത് (22/M)
- നിഖിൽ (18/M)
- പത്മിനി (65/F)
- ആതിര (28/F)
- സുനില (46/F)
- ഗീത (49/F)
- സുജിത (43/F)
- സജിദ (44/F)
- ചന്ദ്രൻ (64/M)
- സുമ (54/F)
- ഡോ. കെ. വിനോദ്
- കെ. കെ. വിജയൻ (79/M)
- കീർത്തന (23/F)
- ലിബിന (35/F)
- അനുപ്രിയ (22/F)
- ഗീത (48/F)
- രാജൻ (54/M)
- ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല
English Summary: A major accident occurred in Perambra, Kozhikode, as a bus and a tanker lorry collided at Velliyur. Several passengers were injured and some are reportedly trapped inside the bus. Rescue operations are underway by locals and authorities. Traffic block reported on Kozhikode route.
വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group: https://chat.whatsapp.com/GqagwAoc6eX0GJK34LlEpW
🔵 WhatsApp Channel: https://whatsapp.com/channel/0029Va4SXev9mrGZnRO1a20c
📢 News & Ads Contact: 📞 +91 90204 25455, 📞 +91 94963 30838
🌐 www.karumbillive.in