ഇന്ധനവില വർധന: നികുതി കുറയ്ക്കുമോ എന്ന് യുഡിഎഫ് വ്യക്തമാക്കണമെന്ന് പിണറായി വിജയൻ
ഓൺലൈൻ ഡെസ്ക് | 25-05-2026
തിരുവനന്തപുരം: പ്രതിപക്ഷത്തായിരുന്നപ്പോൾ സംസ്ഥാനം ഇന്ധന നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട യുഡിഎഫ്, ഇപ്പോൾ അധികാരത്തിലെത്തിയ സാഹചര്യത്തിൽ നികുതി കുറയ്ക്കാനും കേന്ദ്രസർക്കാരിന് എതിരെ ശബ്ദമുയർത്താനും എന്തുചെയ്യുമെന്ന് വ്യക്തമാക്കണമെന്ന് പിണറായി വിജയൻ. ജനങ്ങൾ ഇതറിയാൻ ആകാംക്ഷഭരിതരാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷത്തിരുന്നപ്പോൾ "സംസ്ഥാനം നികുതി കുറയ്ക്കണം" എന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത യുഡിഎഫ് ഇന്ന് അധികാരത്തിലെത്തിയിരിക്കുകയാണ്. സ്വന്തം വാദം പ്രാവർത്തികമാക്കാനും കേന്ദ്ര സർക്കാരിനെതിരെ ശബ്ദമുയർത്താനും നികുതി കുറയ്ക്കാനും അവർ എന്തൊക്കെ ചെയ്യുമെന്ന് അറിയാൻ സംസ്ഥാനത്തെ ജനങ്ങൾ ആകാംക്ഷാഭരിതരാണ് എന്ന് അദ്ദേഹം തന്റെ പ്രസ്താവനയിൽ വ്യക്തമാക്കി.
കൂടാതെ കേന്ദ്ര സർക്കാരിനെതിരെയും അദ്ദേഹം രൂക്ഷവിമർശനം ഉന്നയിച്ചു. പെട്രോൾ-ഡീസൽ വില വീണ്ടും കൂട്ടി ജനങ്ങളെ കൊള്ളയടിക്കുകയാണ് കേന്ദ്ര സർക്കാർ. ബ്രെന്റ് ക്രൂഡ് വില താഴുമ്പോഴും വിലക്കയറ്റം അടിച്ചേൽപ്പിക്കുന്നത് പകൽകൊള്ളയാണ്. തെരഞ്ഞെടുപ്പ് കാലത്ത് വില പിടിച്ചുവച്ച്, വോട്ട് കഴിഞ്ഞാൽ ജനങ്ങളുടെ പോക്കറ്റ് കാലിയാക്കുന്ന ബിജെപിയുടെ പതിവ് തട്ടിപ്പ് ആവർത്തിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
English Summary:
Pinarayi Vijayan criticized the UDF, questioning what steps they will take to reduce state fuel taxes and protest against the Central Government's fuel price hike now that they are in power. He also strongly condemned the BJP-led Central Government for continuously increasing fuel prices and burdening the public after the elections.
വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group: https://chat.whatsapp.com/GqagwAoc6eX0GJK34LlEpW
🔵 WhatsApp Channel: https://whatsapp.com/channel/0029Va4SXev9mrGZnRO1a20c
📢 News & Ads Contact: 📞 +91 90204 25455, 📞 +91 94963 30838
🌐 Website: www.karumbillive.in