അന്താരാഷ്ട്ര കരാട്ടെ ചാമ്പ്യൻഷിപ്പിൽ തിളങ്ങി കരുമ്പിൽ ഐ.ടി.ഡി മാർഷ്യൽ ആർട്ട് അക്കാദമി; വാരിക്കൂട്ടിയത് 11 മെഡലുകൾ!
| അന്താരാഷ്ട്ര കരാട്ടെ ചാമ്പ്യൻഷിപ്പിൽ മെഡൽ വാരിക്കുട്ടിയ കരുമ്പിൽ ഐടിഡി മാർഷ്യൽ ആർട്ട് അക്കാദമി വിദ്യാർത്ഥികൾ പരിശീലകൻ കബീറിനൊപ്പം. |
ഓൺലൈൻ ഡെസ്ക് | 12-05-2026
തിരുവനന്തപുരം: കഴിഞ്ഞ ദിവസം തലസ്ഥാന നഗരിയിൽ നടന്ന മൂന്നാമത് സോക്കെ ഔറ കപ്പ് അന്താരാഷ്ട്ര കരാട്ടെ ചാമ്പ്യൻഷിപ്പിൽ (3rd Soke Oura Cup International Open Karate Championship 2026) ഉജ്ജ്വല നേട്ടം കൈവരിച്ച് കരുമ്പിൽ ഐ.ടി.ഡി (ITD) മാർഷ്യൽ ആർട്ട് അക്കാദമി. ഒരു സ്വർണ്ണവും അഞ്ച് വെള്ളിയും അഞ്ച് വെങ്കലവുമടക്കം ആകെ 11 മെഡലുകളാണ് അക്കാദമിയിലെ പ്രതിഭകൾ സ്വന്തമാക്കിയത്.
പട്ടം സെന്റ് മേരീസ് എച്ച്.എസ്.എസിൽ വച്ച് നടന്ന മത്സരത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നായി അറുന്നൂറോളം ദേശീയ - അന്തർദേശീയ കരാട്ടെ താരങ്ങൾ പങ്കെടുത്തു. ഒക്കിനാവ ജപ്പാനിൽ നിന്നുള്ള ഗ്രാൻഡ് മാസ്റ്റർ സോക്കെ കെയ്‌ബുൻ ഔറ (Soke Keibun Oura, 10th DAN Black Belt) മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിലായിരുന്നു അക്കാദമിയിലെ കുട്ടികളുടെ ഈ നേട്ടം.
വിജയികൾ:
- സ്വർണ്ണ മെഡൽ: മിലൻ ജോൺ എം.
- വെള്ളി മെഡൽ: നസീഹ് അങ്ങാട്ട്, ഷെസിൻ അഹമ്മദ്, ഷിഫ തസ്നി, അൻഷിദ് കെ.പി, മുഹമ്മദ് റയ്യാൻ.
- വെങ്കല മെഡൽ: സ്വാലിഹ് കെ.പി, ഷാദിൻ പി, ഫാത്തിമ റഫീദ, ഷെഫിൻ കെ.കെ, ആയിഷ ലിയാന.
കഠിനമായ പരിശീലനത്തിലൂടെയും അർപ്പണബോധത്തിലൂടെയും മികച്ച നേട്ടം കൈവരിച്ച വിദ്യാർത്ഥികളെയും അവർക്ക് പരിശീലനം നൽകിയ ഗുരുക്കളെയും അക്കാദമി മാനേജ്മെന്റും നാട്ടുകാരും അഭിനന്ദിച്ചു. വരും വർഷങ്ങളിലും കൂടുതൽ കരുത്തോടെ മുന്നേറാൻ ഈ വിജയം പ്രരണയാകുമെന്ന് അക്കാദമി ഭാരവാഹികൾ അറിയിച്ചു.
English Summary: Karumbil ITD Martial Art Academy excelled in the 3rd Soke Oura Cup International Open Karate Championship held in Thiruvananthapuram, winning a total of 11 medals including 1 Gold, 5 Silver, and 5 Bronze. Around 600 athletes participated in the event graced by Grand Master Soke Keibun Oura from Japan.
വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group: https://chat.whatsapp.com/GqagwAoc6eX0GJK34LlEpW
🔵 WhatsApp Channel: https://whatsapp.com/channel/0029Va4SXev9mrGZnRO1a20c
📢 News & Ads Contact: 📞 +91 90204 25455, 📞 +91 94963 30838
🌐 www.karumbillive.in