പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ ഇ.ഡി റെയ്ഡ്; ഒരേസമയം പത്തിടങ്ങളിൽ പരിശോധന

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ ഇ.ഡി റെയ്ഡ്; ഒരേസമയം പത്തിടങ്ങളിൽ പരിശോധന

ഓൺലൈൻ ഡെസ്ക് | 27-05-2026

തിരുവനന്തപുരം: സംസ്ഥാന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ്. മുൻ മുഖ്യമന്ത്രി കൂടിയായ അദ്ദേഹത്തിന്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വാടക വീട്ടിൽ ഇന്ന് പുലർച്ചെയോടെയാണ് അന്വേഷണ സംഘമെത്തിയത്. വിവാദമായ മാസപ്പടി കേസുമായി ബന്ധപ്പെട്ടാണ് ഇ.ഡിയുടെ ഈ നിർണായക നീക്കമെന്നാണ് ലഭിക്കുന്ന സൂചനകൾ.

തിരുവനന്തപുരത്തെ വസതിക്ക് പുറമെ ഒരേസമയം പത്തിടങ്ങളിലാണ് ഇ.ഡി റെയ്ഡ് പുരോഗമിക്കുന്നത്. പിണറായി വിജയന്റെ കണ്ണൂരിലെ സ്വന്തം വീട്ടിലും, കൊച്ചിയിലുള്ള സിഎംആർഎൽ (CMRL) ഓഫീസിലും ഒരേസമയം ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ ഡിജിറ്റൽ തെളിവുകളും രേഖകളും ശേഖരിക്കുന്നതിന്റെ ഭാഗമായാണ് പരിശോധനയെന്നാണ് വിവരം. കൂടുതൽ വിവരങ്ങൾ ലഭ്യമായിക്കൊണ്ടിരിക്കുന്നതേയുള്ളൂ.

English Summary

ED conducts raids at Opposition Leader Pinarayi Vijayan's residences: The Enforcement Directorate (ED) on Wednesday morning launched simultaneous raids at ten locations, including the rented residence of Opposition Leader and former Chief Minister Pinarayi Vijayan at Bakery Junction in Thiruvananthapuram. The raids are reportedly in connection with the ongoing investigation into the monthly pay-off (Masappadi) case. Searches are also underway at his house in Kannur and the CMRL office in Kochi.


വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇

🟢 WhatsApp Group: https://chat.whatsapp.com/GqagwAoc6eX0GJK34LlEpW

🔵 WhatsApp Channel: https://whatsapp.com/channel/0029Va4SXev9mrGZnRO1a20c

📢 News & Ads Contact: 📞 +91 90204 25455, 📞 +91 94963 30838

🌐 www.karumbillive.in

Previous Post Next Post
WhatsApp