മലപ്പുറം ജില്ലയിൽ വോട്ടെണ്ണൽ ഇന്ന്; സജ്ജീകരണങ്ങൾ പൂർത്തിയായി, കൗണ്ടിങ് 8 മണി മുതൽ




മലപ്പുറം ജില്ലയിൽ വോട്ടെണ്ണൽ ഇന്ന്; സജ്ജീകരണങ്ങൾ പൂർത്തിയായി, കൗണ്ടിങ് 8 മണി മുതൽ

​വെബ്ബ് ഡെസ്ക് | 04-05-2026

വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും; ഓരോ കൗണ്ടിങ് ഹാളിലും 10 മുതല്‍ 14 വരെ ടേബിളുകള്‍

പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നതിനായി നാല് മുതല്‍ ഒന്‍പതു വരെ ടേബിളുകള്‍

ജില്ലയില്‍ ഇന്ന് ഏഴു സെന്ററുകളിലായി നടക്കുന്ന വോട്ടെണ്ണലിനായുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി. 16 മണ്ഡലങ്ങള്‍ക്കും വേവ്വേറെ കൗണ്ടിങ് ഹാളുകളുണ്ട്. 

രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. പോസ്റ്റല്‍ ബാലറ്റുകളാണ് ആദ്യം എണ്ണിത്തുടങ്ങുന്നത്. ഓരോ കൗണ്ടിങ് ഹാളിലും 10 മുതല്‍ 14 വരെ ടേബിളുകളാണ് ഇ.വി.എം.കൗണ്ടിങിനായി സജ്ജീകരിച്ചിട്ടുള്ളത്. നാല് മുതല്‍ ഒന്‍പതു വരെ ടേബിളുകള്‍ പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നതിനായി ക്രമീകരിച്ചിട്ടുണ്ട്. ഏറനാട്, മഞ്ചേരി നിയോജക മണ്ഡലങ്ങളില്‍ വോട്ടെണ്ണുന്നതിനായി 12 കൗണ്ടിങ് ടേബിളുകളാണ് ക്രമീകരിച്ചിട്ടുള്ളത്. 18 റൗണ്ടുകളിലായാണ് ഏറനാട് മണ്ഡലത്തിലെ വോട്ടെണ്ണുക. 20 റൗണ്ടുകളിലായി മഞ്ചേരി മണ്ഡലത്തിലെ വോട്ടെണ്ണും. മങ്കട, മലപ്പുറം എന്നീ മണ്ഡലങ്ങളുടെ വോട്ടെണ്ണുന്നതിനായി യഥാക്രമം 11, 10 എന്നിങ്ങനെയാണ് ടേബിളുകളുടെ ക്രമീകരണം. മലപ്പുറത്തേത് 25 റൗണ്ടുകളിലായും മങ്കടയിലേത് 22 റൗണ്ടുകളിലായും എണ്ണും. ബാക്കിയുള്ള നിയോജക മണ്ഡലങ്ങളുടെ വോട്ടെണ്ണുന്നതിനായി 14 ടേബിളുകളാണ് സജ്ജമാക്കിയിട്ടുള്ളത്. 

പോസ്റ്റല്‍ ബാലറ്റുകള്‍ക്ക് 500 ന് ഒന്നെന്ന ക്രമത്തിലാണ് കൗണ്ടിങ് ടേബിളുകളും ഓരോന്നിനും ഓരോ എ.ആര്‍.ഒ. എന്ന നിലയിലും ക്രമീകരിച്ചിട്ടുള്ളത്. ഓരോ നിയോജക മണ്ഡലത്തിലെയും ആകെ പോളിങ് സ്റ്റേഷനുകള്‍, ഇവിഎം വോട്ടെണ്ണുന്നതിനായി സജ്ജീകരിച്ച ടേബിളുകള്‍, റൗണ്ടുകള്‍, പോസ്റ്റല്‍ ബാലറ്റ് എണ്ണുന്നതിനായി സജ്ജീകരിച്ച കൗണ്ടിങ് ടേബിളുകള്‍ എന്നിവയുടെ വിവരം താഴെ നല്‍കുന്നു. 

കൊണ്ടോട്ടി- പോളിങ് സ്റ്റേഷന്‍-246, ഇ.വി.എം.കൗണ്ടിങ് ടേബിള്‍-14, റൗണ്ട്- 18, പോസ്റ്റല്‍ ബാലറ്റ് കൗണ്ടിങ് ടേബിള്‍- 6 

ഏറനാട് - പോളിങ് സ്റ്റേഷന്‍-213, ഇ.വി.എം.കൗണ്ടിങ് ടേബിള്‍-12, റൗണ്ട്- 18, പോസ്റ്റല്‍ ബാലറ്റ് കൗണ്ടിങ് ടേബിള്‍- 6

നിലമ്പൂര്‍- പോളിങ് സ്റ്റേഷന്‍-263, ഇ.വി.എം.കൗണ്ടിങ് ടേബിള്‍-14, റൗണ്ട്- 19, പോസ്റ്റല്‍ ബാലറ്റ് കൗണ്ടിങ് ടേബിള്‍- 9

വണ്ടൂര്‍- പോളിങ് സ്റ്റേഷന്‍-243, ഇ.വി.എം.കൗണ്ടിങ് ടേബിള്‍-14, റൗണ്ട്- 18, പോസ്റ്റല്‍ ബാലറ്റ് കൗണ്ടിങ് ടേബിള്‍- 9

മഞ്ചേരി- പോളിങ് സ്റ്റേഷന്‍-237, ഇ.വി.എം.കൗണ്ടിങ് ടേബിള്‍-12, റൗണ്ട്- 20, പോസ്റ്റല്‍ ബാലറ്റ് കൗണ്ടിങ് ടേബിള്‍-6

പെരിന്തല്‍മണ്ണ- പോളിങ് സ്റ്റേഷന്‍-244, ഇ.വി.എം.കൗണ്ടിങ് ടേബിള്‍-12, റൗണ്ട്- 21, പോസ്റ്റല്‍ ബാലറ്റ് കൗണ്ടിങ് ടേബിള്‍- 4

മങ്കട- പോളിങ് സ്റ്റേഷന്‍-232, ഇ.വി.എം.കൗണ്ടിങ് ടേബിള്‍-11, റൗണ്ട്- 22, പോസ്റ്റല്‍ ബാലറ്റ് കൗണ്ടിങ് ടേബിള്‍-8

മലപ്പുറം- പോളിങ് സ്റ്റേഷന്‍-241, ഇ.വി.എം.കൗണ്ടിങ് ടേബിള്‍-10, റൗണ്ട്- 25, പോസ്റ്റല്‍ ബാലറ്റ് കൗണ്ടിങ് ടേബിള്‍- 6

വേങ്ങര- പോളിങ് സ്റ്റേഷന്‍-192, ഇ.വി.എം.കൗണ്ടിങ് ടേബിള്‍-14, റൗണ്ട്-14, പോസ്റ്റല്‍ ബാലറ്റ് കൗണ്ടിങ് ടേബിള്‍-5

വള്ളിക്കുന്ന്- പോളിങ് സ്റ്റേഷന്‍- 225, ഇ.വി.എം.കൗണ്ടിങ് ടേബിള്‍- 14, റൗണ്ട്- 17, പോസ്റ്റല്‍ ബാലറ്റ് കൗണ്ടിങ് ടേബിള്‍-5

തിരൂരങ്ങാടി- പോളിങ് സ്റ്റേഷന്‍-206, ഇ.വി.എം.കൗണ്ടിങ് ടേബിള്‍-14, റൗണ്ട്-15, പോസ്റ്റല്‍ ബാലറ്റ് കൗണ്ടിങ് ടേബിള്‍-5

താനൂര്‍- പോളിങ് സ്റ്റേഷന്‍-211, ഇ.വി.എം.കൗണ്ടിങ് ടേബിള്‍-14, റൗണ്ട്-16, പോസ്റ്റല്‍ ബാലറ്റ് കൗണ്ടിങ് ടേബിള്‍- 6

തിരൂര്‍- പോളിങ് സ്റ്റേഷന്‍-242, ഇ.വി.എം.കൗണ്ടിങ് ടേബിള്‍-14, റൗണ്ട്-18, പോസ്റ്റല്‍ ബാലറ്റ് കൗണ്ടിങ് ടേബിള്‍-5

കോട്ടക്കല്‍- പോളിങ് സ്റ്റേഷന്‍-218, ഇ.വി.എം.കൗണ്ടിങ് ടേബിള്‍-14, റൗണ്ട്-16, പോസ്റ്റല്‍ ബാലറ്റ് കൗണ്ടിങ് ടേബിള്‍-6

തവനൂര്‍- പോളിങ് സ്റ്റേഷന്‍-219, ഇ.വി.എം.കൗണ്ടിങ് ടേബിള്‍-14, റൗണ്ട്-16, പോസ്റ്റല്‍ ബാലറ്റ് കൗണ്ടിങ് ടേബിള്‍-5

പൊന്നാനി- പോളിങ് സ്റ്റേഷന്‍-257, ഇ.വി.എം.കൗണ്ടിങ് ടേബിള്‍-14, റൗണ്ട്- 19, പോസ്റ്റല്‍ ബാലറ്റ് കൗണ്ടിങ് ടേബിള്‍-5

സ്ഥാനാര്‍ഥികള്‍ അല്ലെങ്കില്‍ അംഗീകൃത പ്രതിനിധികള്‍, കേന്ദ്ര നിരീക്ഷകര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പോളിങ് സാമഗ്രികള്‍ സൂക്ഷിച്ച സ്‌ട്രോങ് റൂമുകള്‍ രാവിലെ ആറിന് തുറക്കും. വീഡിയോ റേക്കാര്‍ഡിംഗ് നടത്തിയാണ് തുറക്കുക. 441 കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍, 574 കൗണ്ടിങ് അസിസ്റ്റന്റുമാര്‍, 441 മൈക്രോ ഒബ്‌സര്‍വര്‍മാരുള്‍പ്പെടെ 1456 കൗണ്ടിങ് ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണലിനായി നിയോഗിച്ചിട്ടുള്ളത്. വോട്ടണ്ണലുായി ബന്ധപ്പെട്ട് വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് ജില്ലയില്‍ ഒരുക്കിയിട്ടുള്ളത്.

ജില്ലയില്‍ ഏഴു കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. കൊണ്ടോട്ടി, ഏറനാട്, മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട, മലപ്പുറം എന്നീ നിയമസഭാ മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ മലപ്പുറം ഗവ.കോളെജിലും നിലമ്പൂര്‍, വണ്ടൂര്‍ മണ്ഡലങ്ങളുടേത് നിലമ്പൂര്‍ അമല്‍ കോളെജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലും നടക്കും. വേങ്ങര, വള്ളിക്കുന്ന്, തിരൂരങ്ങാടി എന്നീ മണ്ഡലങ്ങളുടേത് യഥാക്രമം തിരൂരങ്ങാടി കെ.എം.മൗലവി മെമ്മോറിയല്‍ ഓര്‍ഫനേജ് അറബിക് കോളെജ്, തിരൂരങ്ങാടി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, തിരൂരങ്ങാടി ഓര്‍ഫനേജ് അപ്പര്‍ പ്രൈമറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നടക്കും. താനൂര്‍, തിരൂര്‍, കോട്ടക്കല്‍ മണ്ഡലങ്ങളുടേത് തിരൂര്‍ എസ്.എസ്.എം.പോളിടെക്‌നിക്കില്‍ നടക്കും. തവനൂര്‍, പൊന്നാനി മണ്ഡലങ്ങളുടേത് പൊന്നാനി അച്യുത വാര്യര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും നടക്കും.

​English Summary:
Counting of votes for the 16 assembly constituencies in Malappuram district begins today at 8 AM across seven centers. Elaborate arrangements have been made with 10 to 14 tables per hall for EVM counting. Over 1400 officials have been deployed for the process under heavy security.
Previous Post Next Post
WhatsApp