പത്തു ദിവസത്തിനിടെ മൂന്നാം തവണ; രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി
ഓൺലൈൻ ഡെസ്ക് | 23-05-2026
ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് കൂട്ടിയത്. 10 ദിവസത്തിനിടെ മൂന്നാം തവണയാണ് രാജ്യത്ത് ഇന്ധനവിലയിൽ വർധനവുണ്ടാകുന്നത്.
പുതുക്കിയ നിരക്കുകൾ പ്രകാരം ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 99.51 രൂപയും ഡീസൽ നിരക്ക് 92.49 രൂപയുമായി ഉയരുമെന്ന് ഡീലർമാർ അറിയിച്ചു. ഈ മാസം ആദ്യം പെട്രോൾ, ഡീസൽ വില ലിറ്ററിന് 90 പൈസ വർധിപ്പിച്ചിരുന്നു. ആഗോള തലത്തിൽ അസംസ്കൃത എണ്ണ വില ഉയരുന്നതിനിടെ ഒരു ആഴ്ചയ്ക്കുള്ളിൽ രണ്ടാമത്തെ തവണയാണ് ഇന്ത്യയിൽ ഇന്ധന വില കൂട്ടുന്നത്.
പശ്ചിമേഷ്യയിലെ സംഘർഷവും ഹോർമുസ് കടലിടുക്കിന് ചുറ്റുമുള്ള വിതരണ ആശങ്കകളും കാരണം ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നതിനെത്തുടർന്ന് ഇന്ധന വില ലിറ്ററിന് മൂന്ന് രൂപ വർധിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ വീണ്ടും വില വർധനവ് ഉണ്ടായിരിക്കുന്നത്.
അതിനിടെ, പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷങ്ങൾ കാരണം അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില വീണ്ടും ഉയരുകയാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ ബാരലിന് ശരാശരി 69 ഡോളറായിരുന്ന ഇന്ത്യയുടെ ക്രൂഡ് ഓയിൽ വില സമീപ മാസങ്ങളിൽ ഏകദേശം 113–114 ഡോളറായാണ് ഉയർന്നത്. ഇത് വരും ദിവസങ്ങളിലും ആഭ്യന്തര വിപണിയെ സ്വാധീനിച്ചേക്കും.
English Summary:
Fuel prices in India have been hiked for the third time in ten days. Petrol price increased by 87 paise per litre and diesel by 91 paise per litre. The hike comes amid rising global crude oil prices driven by conflicts in West Asia and supply concerns around the Strait of Hormuz.
വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group: Join Now
🔵 WhatsApp Channel: Follow Now
📢 News & Ads Contact: 📞 +91 90204 25455, 📞 +91 94963 30838