| തിരൂരങ്ങാടി ഓറിയൻ്റൽ ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപക നവീകരണ ശിൽപശാല നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബോബി സി മാമ്പ്ര ഉദ്‌ഘാടനം ചെയ്യുന്നു. |
ഓറിയൻ്റൽ എഡ്യു വിഷൻ: അധ്യാപന നവീകരണ ശിൽപശാല സംഘടിപ്പിച്ചു
ഓൺലൈൻ ഡെസ്ക് | 26-05-2026
നിലമ്പൂർ: തിരൂരങ്ങാടി ഓറിയൻ്റൽ ഹയർ സെക്കണ്ടറി സ്‌കൂൾ സംഘടിപ്പിച്ച 'ഓറിയൻ്റൽ എഡ്യു വിഷൻ’ ശിൽപശാല നിലമ്പൂർ കെ.ടി.ടി.സി യുടെ ടാമറിറൻ്റ് റിസോർട്ടിൽ നടന്നു. ഒരുദിവസം നീണ്ടുനിന്ന ശിൽപശാല നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബോബി സി മാമ്പ്ര ഉദ്ഘാടനം ചെയ്തു.
അധ്യാപന രംഗത്ത് ഉപയോഗിക്കേണ്ട എ.ഐ ടൂൾസുകൾ, ചൈൽഡ് സൈക്കോളജി തുടങ്ങിയ വിഷയങ്ങളിൽ വിവിധ സെഷനുകൾ നടന്നു. കെ. ബാസിൽ, സുഹൈൽ അരീക്കോട് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ഒരു വർഷത്തേക്കുള്ള അക്കാദമിക് മാസ്റ്റർ പ്ലാനും ഗ്രൂപ്പ് തല ചർച്ചകളിലൂടെ തയ്യാറാക്കി. രാവിലെ 9 മണിക്ക് ആരംഭിച്ച ശിൽപശാല വൈകുന്നേരം 6 മണിക്ക് സമാപിച്ചു.
പ്രിൻസിപ്പാൾ ഒ. ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. കെ.ടി.ടി.സി മാനേജർ പി. അബ്ദുൽ സലാം സംസാരിച്ചു. അധ്യാപകരായ ടി. സാലിം, എം. സുഹൈൽ, കെ.വി. സാബിറ, ടി.സി.എ നാസർ, പി. ഇസ്‌മായിൽ, കെ. ഹുസൈൻ കോയ, പി. ജാഫർ, കെ.കെ. നുസ്റത്ത്, ഇ.എം. സൗദ, ഹാരിഷ് ബാബു, സി.എച്ച്. സുമൈറ, ടി. അസ്സൻകോയ, പി.വി. ഹുസൈൻ, മുനീർ താനാളൂർ, ടി.വി. ആയിശാബി, ടി. ഫഹീദ, കെ. മുബീന, ഈഹർ മുനവ്വർ, കെ.ടി. നജീബ്, പി.പി. ഫൈസൽ അലി, വി.പി. ബഷീർ, പി. ഹംസക്കോയ എന്നിവർ നേതൃത്വം നൽകി.
English Summary:
Tirurangadi Oriental Higher Secondary School organized the 'Oriental Edu Vision' teaching innovation workshop at Nilambur KTTC Tamarind Resort. The workshop, inaugurated by Nilambur Block Panchayat President Boby C Mampra, featured sessions on AI tools and child psychology led by K. Basil and Suhail Areekode. An academic master plan for the year was also drafted during the event.
വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group: https://chat.whatsapp.com/GqagwAoc6eX0GJK34LlEpW
🔵 WhatsApp Channel: https://whatsapp.com/channel/0029Va4SXev9mrGZnRO1a20c
📢 News & Ads Contact: 📞 +91 90204 25455, 📞 +91 94963 30838
🌐 www.karumbillive.in