എസി ആഡംബരമല്ല, അതിജീവനമാണ്; പെൻഷൻ മാനദണ്ഡങ്ങൾ മാറ്റിയെഴുതണം: സി.സി സാഹിറ

പെരുമണ്ണ ക്ലാരി പഞ്ചായത്ത് പ്രസിഡന്റ്‌ സി.സി സാഹിറ മന്ത്രി കെ.എം ഷാജിക്ക് പരാതി നൽകുന്നു.
പെരുമണ്ണ ക്ലാരി പഞ്ചായത്ത് പ്രസിഡന്റ്‌ സി.സി സാഹിറ മന്ത്രി കെ.എം ഷാജിക്ക് പരാതി നൽകുന്നു.


എസി ആഡംബരമല്ല, അതിജീവനമാണ്; പെൻഷൻ മാനദണ്ഡങ്ങൾ മാറ്റിയെഴുതണം: സി.സി സാഹിറ

ഓൺലൈൻ ഡെസ്ക് | 23-05-2026

കേരളം ഇന്ന് കടന്നുപോകുന്നത് കഠിനമായ ഉഷ്ണതരംഗത്തിലൂടെയാണ്. ചൂട് താങ്ങാനാവാതെ പ്രായമായവരും കിടപ്പു രോഗികളും ശാരീരികമായി തളരുന്നു. പണ്ട് നമ്മൾ 'ആഡംബരം' എന്ന് വിളിച്ചിരുന്ന എയർ കണ്ടീഷണറുകൾ (AC) ഇന്ന് പല വീടുകളിലും ഒരു ആരോഗ്യപരമായ അനിവാര്യതയായി മാറിയിരിക്കുകയാണ്. എന്നാൽ വീട്ടിൽ ഒരു എസി ഉണ്ടെന്ന ഒരൊറ്റ കാരണത്താൽ പാവപ്പെട്ടവരുടെ സാമൂഹിക സുരക്ഷാ പെൻഷൻ തടയുന്ന അവസ്ഥയാണ് നിലവിലുള്ളത്. കാലഘട്ടങ്ങൾക്ക് അനുസരിച്ച് ഇത്തരം നിയമങ്ങളിൽ മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണെന്ന് ചൂണ്ടിക്കാട്ടി തദ്ദേശ സ്വയം ഭരണ മന്ത്രി കെ.എം ഷാജിക്ക് പരാതി നൽകി പെരുമണ്ണ ക്ലാരി പഞ്ചായത്ത് പ്രസിഡന്റ്‌ സി.സി സാഹിറ.

വിധവ പെൻഷൻ മാനദണ്ഡമായ വീടിന്റെ സ്‌ക്വയർ ഫീറ്റ് പരിധി ഉയർത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. ഭർത്താവ് ജീവിച്ചിരിക്കുമ്പോൾ ഉണ്ടാക്കിയ വീട് മാനദണ്ഡമായി കണ്ട് പെൻഷൻ തടയുന്ന രീതിയിൽ മാറ്റമുണ്ടാവേണ്ടതുണ്ടെന്നും അവർ വ്യക്തമാക്കി.

കൂടാതെ ഗവണ്മെന്റ് നൂലാമാലകളിൽ കുടുങ്ങി നിരവധി റോഡുകളും ഇടവഴികളുമാണ് പഞ്ചായത്ത് ആസ്തിയിൽ പെടുത്താൻ കഴിയാതെ ബുദ്ധിമുട്ടുന്നത്. ഇതിനു പരിഹാരമായി നിലവിലെ നിയമങ്ങൾ ലഘൂകരിക്കണമെന്നും, യുവാക്കളുടെ കായിക ക്ഷമത വർധിപ്പിക്കുന്നതിനു വേണ്ടി പഞ്ചായത്തുകളിൽ കളിസ്ഥലങ്ങൾ നിർമിക്കാൻ വേണ്ട നടപടികൾ ഉണ്ടാവണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. പെരുമണ്ണ ക്ലാരി പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ്‌ സി.കെ എ റസാഖ്, ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ സൈനബ ചെമ്മീളി എന്നിവരും സന്നിഹിതരായിരുന്നു.

English Summary:

AC is not a luxury but a necessity for survival during extreme heatwaves. Perumanna Clari Panchayat President C.C. Sahira submitted a petition to the Local Self-Government Minister K.M. Shaji demanding an amendment to the social security pension rules that currently deny pensions to households with air conditioners. She also requested an increase in the square footage limit for widow pensions and easing of rules for road development and playgrounds in the panchayat.


വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group: https://chat.whatsapp.com/GqagwAoc6eX0GJK34LlEpW
🔵 WhatsApp Channel: https://whatsapp.com/channel/0029Va4SXev9mrGZnRO1a20c
📢 News & Ads Contact: 📞 +91 90204 25455, 📞 +91 94963 30838
🌐 www.karumbillive.in

Previous Post Next Post
WhatsApp