വെള്ളിയാമ്പുറം - കുന്നുംപുറം റോഡ് റബ്ബറൈസ്ഡ് ചെയ്യണം; അസി. എൻജിനീയർക്ക് നിവേദനം നൽകി വാർഡ് മെമ്പർ ജാഫർ പനയത്തിൽ

വെള്ളിയാമ്പുറം - കുന്നുംപുറം റോഡ് റബ്ബറൈസ്ഡ് ചെയ്യണം; അസി. എൻജിനീയർക്ക് നിവേദനം നൽകി വാർഡ് മെമ്പർ ജാഫർ പനയത്തിൽ

ഓൺലൈൻ ഡെസ്ക് | 31-05-2026

നന്നമ്പ്ര: വെള്ളിയാമ്പുറം - കുന്നുംപുറം റോഡ് പലഭാഗങ്ങളിലും കുണ്ടും കുഴികളും രൂപപ്പെട്ട് പൂർണ്ണമായും തകർന്ന നിലയിലാണെന്നും, ഇത് അടിയന്തരമായി ഗതാഗതയോഗ്യമാക്കണമെന്നും ആവശ്യപ്പെട്ട് നന്നമ്പ്ര പഞ്ചായത്ത് പതിനാലാം വാർഡ് മെമ്പർ ജാഫർ പനയത്തിൽ പൊതുമരാമത്ത് റോഡ്സ് വിഭാഗം അസിസ്റ്റന്റ് എൻജിനീയർക്ക് പരാതി നൽകി.

റോഡിന്റെ പല ഭാഗങ്ങളിലും വലിയ കുഴികൾ രൂപപ്പെട്ടതിനാൽ മഴവെള്ളം കെട്ടിക്കിടക്കുകയും കാൽനടയാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുകയും വാഹനയാത്ര പൂർണ്ണമായും ദുസ്സഹമാക്കുകയും ചെയ്യുന്നതായി പരാതിയിൽ ബോധിപ്പിച്ചു. ഓലപ്പീടിക മുതൽ ഏകദേശം 3 കിലോമീറ്ററോളം ഭാഗം റബ്ബറൈസ്ഡ് ചെയ്തതുപോലെ, ബാക്കി വരുന്ന ഭാഗം കൂടി ബി.എം.ബി.സി (BMBC) ചെയ്ത് നവീകരിക്കണമെന്നാണ് പ്രധാന ആവശ്യം.

പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം ഭരണഘടന അനുവദിക്കുന്ന മൗലികാവകാശമാണെന്നും, സമാധാനത്തോടെയും സുരക്ഷിതത്വത്തോടെയുമുള്ള ഈ സഞ്ചാരസ്വാതന്ത്ര്യം നടപ്പിലാക്കാൻ ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും വാർഡ് മെമ്പർ ജാഫർ പനയത്തിൽ പൊതുമരാമത്ത് അസിസ്റ്റന്റ് എൻജിനീയർ റിതുവിനോട് ആവശ്യപ്പെട്ടു.

ഫോട്ടോ: പൊതുമരാമത്ത് അസിസ്റ്റന്റ് എൻജിനീയർ റിതുവിന് നന്നമ്പ്ര പഞ്ചായത്ത് പതിനാലാം വാർഡ് മെമ്പർ ജാഫർ പനയത്തിൽ നിവേദനം സമർപ്പിക്കുന്നു.


English Summary:

Nannambra Panchayat 14th ward member Jafar Panayathil has submitted a memorandum to PWD Roads Division Assistant Engineer Rithu, requesting immediate action to rubberize and repair the heavily damaged Velliyampuram - Kunnumpuram Road to resolve commute difficulties.


വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group: https://chat.whatsapp.com/GqagwAoc6eX0GJK34LlEpW
🔵 WhatsApp Channel: https://whatsapp.com/channel/0029Va4SXev9mrGZnRO1a20c
📢 News & Ads Contact: 📞 +91 90204 25455, 📞 +91 94963 30838
🌐 www.karumbillive.in

Previous Post Next Post
WhatsApp