ആനങ്ങാടിയിൽ ജീവൻ പണയം വെച്ച് യാത്രക്കാർ; ബസ് കാത്തിരിപ്പ് കേന്ദ്രം കച്ചവടക്കാർ കൈയേറിയതായി പരാതി, ശക്തമായ സമരവുമായി കെ.ഡി.എഫ്

ആനങ്ങാടി ബസ്റ്റോപ്പിൽ ജീവൻ പണയം വെച്ച് വെയിലിൽ നിന്നും രക്ഷനേടാൻ ബസ് കാത്തുനിൽക്കുന്ന സ്ത്രീകൾ
ആനങ്ങാടി ബസ്റ്റോപ്പിൽ ജീവൻ പണയം വെച്ച് വെയിലിൽ നിന്നും രക്ഷനേടാൻ ബസ് കാത്തുനിൽക്കുന്ന സ്ത്രീകൾ

ആനങ്ങാടിയിൽ ജീവൻ പണയം വെച്ച് യാത്രക്കാർ; ബസ് കാത്തിരിപ്പ് കേന്ദ്രം കച്ചവടക്കാർ കൈയേറിയതായി പരാതി, ശക്തമായ സമരവുമായി കെ.ഡി.എഫ്

ഓൺലൈൻ ഡെസ്ക് | 25-05-2026

വള്ളിക്കുന്ന്: ആനങ്ങാടി അങ്ങാടിയിലെ പൊതുമരാമത്ത് നടപ്പാതയും ബസ് കാത്തിരിപ്പ് കേന്ദ്രവും കച്ചവടക്കാർ കയ്യേറിയത് പൊതുജനങ്ങളുടെ ജീവന് വലിയ ഭീഷണിയുയർത്തുന്നു. പൊതുമരാമത്ത് റോഡ്സ് വിഭാഗം നിയമനടപടികൾക്ക് ഒരുങ്ങിക്കൊണ്ടിരിക്കെയാണ്, ബസ്റ്റോപ്പിന് മുകളിലായി വലിയ കരിങ്കല്ലുകൾ കയറ്റിവെച്ചതും ഇരിപ്പിടമായിട്ടുണ്ടായിരുന്ന സ്ലാബുകൾ പൊളിച്ചുനീക്കിയതും. ഇത് സാധാരണക്കാരായ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും കടുത്ത ഭീഷണിയാണ് ഉയർത്തുന്നത്.

ഇതുസംബന്ധിച്ച് പൊതുമരാമത്ത് റോഡ്സ് വിഭാഗത്തിനും വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിനും പരാതി നൽകിയിട്ടും രാഷ്ട്രീയ പാർട്ടിക്കാരുടെ സ്വാധീനം മൂലം അധികൃതർ നടപടിയെടുക്കാൻ മടിക്കുകയാണെന്ന് ആക്ഷേപമുണ്ട്. കേരള ഡെവലപ്മെന്റ് ഫോറം (കെ.ഡി.എഫ്) ഭാരവാഹികൾ നിരവധി തവണ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെയും വള്ളിക്കുന്ന് പഞ്ചായത്ത് സെക്രട്ടറിയെയും നേരിട്ട് കണ്ട് അന്വേഷിച്ചുവെങ്കിലും, 'നടപടിയെടുക്കാം' എന്ന ഉറപ്പല്ലാതെ യാതൊരുവിധ നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.

അധികൃതരുടെ ഈ നിസ്സംഗതയ്ക്കെതിരെ ശക്തമായ സമരമുറകളുമായി മുന്നോട്ടുപോകുമെന്ന് കെ.ഡി.എഫ് ഭാരവാഹികളായ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത് തിരുരങ്ങാടി, പി.പി. സുബൈർ ആനങ്ങാടി, നസറുദ്ദീൻ തങ്ങൾ കൊട്ടന്തല, അസീസ് കടലുണ്ടി എന്നിവർ അറിയിച്ചു. വെയിലിൽ നിന്നും രക്ഷനേടാൻ ബസ് കാത്തുനിൽക്കുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർ ജീവൻ പണയം വെച്ചാണ് ഇപ്പോൾ ഈ ബസ്റ്റോപ്പിൽ നിൽക്കുന്നത്.


English Summary:

Vallikkunnu: The encroachment of the PWD footpath and bus waiting shelter at Anangadi by local merchants is posing a severe threat to public safety. Despite complaints lodged with the PWD Roads division and Vallikkunnu Panchayat by the Kerala Development Forum (KDF), political influence has allegedly stalled any official action. KDF leaders have announced strong protests against the authorities' negligence.



വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group: https://chat.whatsapp.com/GqagwAoc6eX0GJK34LlEpW
🔵 WhatsApp Channel: https://whatsapp.com/channel/0029Va4SXev9mrGZnRO1a20c
📢 News & Ads Contact: 📞 +91 90204 25455, 📞 +91 94963 30838
🌐 www.karumbillive.in

Previous Post Next Post
WhatsApp