മലപ്പുറത്ത് ദാരുണം; മദ്യലഹരിയിൽ പിതാവിന്റെ അടിയേറ്റ് പ്ലസ് ടു വിദ്യാർത്ഥിയായ മകൻ മരിച്ചു, പിതാവ് കസ്റ്റഡിയിൽ
ഓൺലൈൻ ഡെസ്ക് | 23-05-2026
വളാഞ്ചേരി: മലപ്പുറം വളാഞ്ചേരിയിൽ മദ്യലഹരിയായ പിതാവിന്റെ അടിയേറ്റ് മകൻ മരിച്ചു. വളാഞ്ചേരി വൈക്കത്തൂർ പച്ചീരിയിൽ താമസിക്കുന്ന മങ്കുഴിയിൽ ശബരിയുടെ മകൻ ശ്യാംകൃഷ്ണൻ (17) ആണ് മരിച്ചത്. വളാഞ്ചേരി ഹയർ സെക്കണ്ടറി സ്‌കൂളിൽ പ്ലസ് ടു വിദ്യാർത്ഥിയാണ് മരിച്ച ശ്യാംകൃഷ്ണൻ. സംഭവവുമായി ബന്ധപ്പെട്ട് പിതാവ് ശബരിയെ വളാഞ്ചേരി പൊലീസ് കസ്റ്റഡിയിൽ എടുത്തു.
വെള്ളിയാഴ്ച രാത്രി 10.30 ഓടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. രാത്രി മദ്യപിച്ചെത്തിയ പിതാവുമായി ശ്യാം തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. തർക്കത്തിനിടെ പിതാവിന്റെ അബദ്ധത്തിൽ ഉള്ള അടിയേറ്റ് ശ്യാം നിലത്തു വീണു. തുടർന്ന് പിതാവ് തന്നെ കുട്ടിയെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി പെരിന്തൽമണ്ണയിലെ സ്വകാര്യ മെഡിക്കൽ കോളേജ് അശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്ന് (ശനിയാഴ്ച) മരണത്തിന് കീഴടങ്ങുകയായിരുന്നു.
പ്രതിയായ ശബരി മരപ്പണിക്കാരനാണ്. വളാഞ്ചേരി പോലീസ് സംഭവത്തിൽ മേൽനടപടികൾ സ്വീകരിച്ചു വരികയാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
English Summary: A 17-year-old Plus Two student, Shyamkrishnan, died after being hit by his inebriated father, Sabari, during an altercated argument at Valanchery in Malappuram. The incident occurred on Friday night. Sabari, a carpenter by profession, shifted the boy to hospital, but he succumbed to injuries today. Valanchery police have taken the accused father into custody.
വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group: https://chat.whatsapp.com/GqagwAoc6eX0GJK34LlEpW
🔵 WhatsApp Channel: https://whatsapp.com/channel/0029Va4SXev9mrGZnRO1a20c
📢 News & Ads Contact: 📞 +91 90204 25455, 📞 +91 94963 30838
🌐 www.karumbillive.in