നമ്മൾ - കൂച്ചാൽ റോഡ് ഡ്രയിനേജ് നിർമാണം: നാഷണൽ ഹൈവേ ഫണ്ട് അനുവദിച്ചു; ടെൻഡർ നടപടികൾ ഉടൻ.
ഓൺലൈൻ ഡെസ്ക് | 16-05-2026
മലപ്പുറം: നമ്മൾ റോഡ്, എൻ എച്ച് കൂച്ചാൽ റോഡ് ഡ്രയിനേജ് നിർമാണത്തിന് ആവശ്യമായ ഫണ്ട് നാഷണൽ ഹൈവേ അതോറിറ്റി അനുവദിച്ചു. ഡ്രയിനേജ് നിർമാണവുമായി ബന്ധപ്പെട്ട എസ്റ്റിമേറ്റ് റിപ്പോർട്ട് നേരത്തെ മലപ്പുറം ഡെപ്യൂട്ടി കലക്ടർ (എൽ.എ) എ. ജയശ്രീക്ക് നഗരസഭ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാർ ഇഖ്ബാൽ കല്ലുങ്ങൽ, ഡിവിഷൻ കൗൺസിലർ കെ.എം. മുഹമ്മദ് എന്നിവർ ചേർന്ന് സമർപ്പിച്ചിരുന്നു.
ഇന്ന് (മേയ് 16) ഇരുവരും മലപ്പുറം കലക്ട്രേറ്റിൽ എത്തി ഉദ്യോഗസ്ഥരുമായി ഇത് സംബന്ധിച്ച് വിശദമായ ചർച്ച നടത്തി. നിർമാണത്തിനാവശ്യമായ ഫണ്ട് കലക്ട്രേറ്റിൽ ലഭ്യമായതായി ചർച്ചയിൽ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഡ്രയിനേജ് നിർമാണത്തിനുള്ള പ്രാരംഭ സാങ്കേതിക നടപടികൾ വേഗത്തിൽ പൂർത്തിയാക്കി ഉടൻ തന്നെ ടെൻഡർ ക്ഷണിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ദീർഘനാളത്തെ കാത്തിരിപ്പിനൊടുവിലാണ് പ്രദേശത്തെ ഡ്രയിനേജ് പ്രശ്നത്തിന് ശാശ്വത പരിഹാരമാകുന്നത്.
English Summary: National Highway Authority has sanctioned funds for the construction of drainage on Nammal Road - NH Koochal Road. Malappuram Deputy Collector A. Jayasree confirmed the receipt of funds, and tender procedures will begin soon after completing technical formalities.
വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group: https://chat.whatsapp.com/GqagwAoc6eX0GJK34LlEpW
🔵 WhatsApp Channel: https://whatsapp.com/channel/0029Va4SXev9mrGZnRO1a20c
📢 News & Ads Contact: 📞 +91 90204 25455, 📞 +91 94963 30838
🌐 www.karumbillive.in