വി.ഡി. സതീശന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചെമ്മാട്ട് പന്തം കൊളുത്തി പ്രകടനം


വി.ഡി. സതീശന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചെമ്മാട്ട് പന്തം കൊളുത്തി പ്രകടനം

Congress solidarity rally for VD Satheesan at Chemmad town.
ചെമ്മാട്ട് ടൗണിൽ വി.ഡി. സതീശന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നടത്തിയ പ്രകടനം.

ഓൺലൈൻ ഡെസ്ക് | 09-05-2026

തിരൂരങ്ങാടി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചെമ്മാട്ട് ടൗണിൽ കോൺഗ്രസ് പ്രവർത്തകർ വിപുലമായ പ്രകടനം സംഘടിപ്പിച്ചു. 'പട നയിച്ചവൻ ഭരിക്കട്ടെ, സേവ് കോൺഗ്രസ്, സേവ് യുഡിഎഫ്' തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയ ഐക്യദാർഢ്യ ബാനറുകൾ ഏന്തിയായിരുന്നു പ്രവർത്തകർ തെരുവിലിറങ്ങിയത്.

തിരൂരങ്ങാടി നഗരസഭയിലെ കോൺഗ്രസ് പ്രവർത്തകർ അണിനിരന്ന പ്രകടനം പന്തം കൊളുത്തിയാണ് ടൗണിൽ സമാപിച്ചത്. റിയാദ് ഒഐസിസി മലപ്പുറം ജില്ലാ പ്രസിഡന്റ് സിദ്ദീഖ് കല്ലുപറമ്പൻ പ്രകടനത്തിന് നേതൃത്വം നൽകി. കോൺഗ്രസ് തിരൂരങ്ങാടി മണ്ഡലം സെക്രട്ടറിമാരായ കെ.പി. ഗഫൂർ, കെ.വി. ഗഫൂർ, വി.പി. ദാസൻ, ബൂത്ത് ഭാരവാഹികളായ എം. അബ്ദുറസാഖ്, ചെറ്റാലി ഹനീഫ എന്നിവരും പങ്കെടുത്തു.

കൂടാതെ, യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് റയ്യാസ് ബാബു, നന്നമ്പ്ര മണ്ഡലം കോൺഗ്രസ് മുൻ പ്രസിഡന്റ് സലാം നീലങ്ങത്ത്, തിരൂരങ്ങാടി മണ്ഡലം യൂത്ത് കോൺഗ്രസ് മുൻ പ്രസിഡന്റ് വി.വി. നിസാർ എന്നിവരടക്കമുള്ള പ്രമുഖ നേതാക്കൾ പ്രകടനത്തിന് ആവേശം പകർന്നു.


English Summary: Congress workers organized a solidarity march in Chemmad town to support V.D. Satheesan. The rally, held under the slogan 'Save Congress, Save UDF', saw participation from various local leaders and concluded with a torchlight procession.


വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group: https://chat.whatsapp.com/GqagwAoc6eX0GJK34LlEpW
🔵 WhatsApp Channel: https://whatsapp.com/channel/0029Va4SXev9mrGZnRO1a20c
📢 News & Ads Contact: 📞 +91 90204 25455, 📞 +91 94963 30838
🌐 www.karumbillive.in
Previous Post Next Post
WhatsApp