| പള്ളിപ്പടി വടക്കേ മമ്പുറം റോഡിൽ റോഡിലേക്ക് തള്ളി സ്ഥാപിച്ച മിനി എംസിഎഫ് |
ഹരിത കർമ്മ സേന ശേഖരിച്ച മാലിന്യം റോഡിൽ തള്ളി; ദുരിതത്തിലായി തിരൂരങ്ങാടിയിലെ ജനങ്ങൾ
ഓൺലൈൻ ഡെസ്ക് | 23-05-2026
തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയിലെ ഹരിത കർമ്മ സേന വീടുകളിൽ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങൾ റോഡിൽ തള്ളുന്നത് മഴക്കാലത്ത് വൻ ദുരിതമായി മാറുന്നു. മാലിന്യം റോഡരികിൽ കിടന്ന് ദുർഗന്ധം വമിക്കുന്നതായും രോഗങ്ങൾ പടർത്തുന്നതായും വ്യാപക പരാതി ഉയർന്നിട്ടുണ്ട്. രോഗപ്രതിരോധത്തിന് മുൻതൂക്കം നൽകേണ്ടവരുടെ ഭാഗത്തുനിന്നുതന്നെ ഇത്തരം അനാസ്ഥ ഉണ്ടാകുന്നത് ജനങ്ങളിൽ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
നിയമപ്രകാരം ഹരിത കർമ്മ സേന ശേഖരിക്കുന്ന മാലിന്യങ്ങൾ അന്നുതന്നെ തരംതിരിച്ച് മിനി എംസിഎഫുകളിലേക്കോ തുമ്പൂർമുഴി മാലിന്യ സംസ്കരണ കേന്ദ്രത്തിലേക്കോ മാറ്റേണ്ടതുണ്ട്. എന്നാൽ ജില്ലയുടെ പല ഭാഗങ്ങളിലും ശേഖരിച്ച മാലിന്യങ്ങൾ ആഴ്ചകളോളവും മാസങ്ങളോളവും റോഡുകളിൽ കെട്ടിക്കിടക്കുന്ന അവസ്ഥയാണ്. ഇത് പകർച്ചവ്യാധികൾ പരത്താൻ ഇടയാക്കുന്നതായി നിരവധി പരാതികൾ ലഭിച്ചിട്ടും പ്രാദേശിക സർക്കാരുകളുടെ ഭാഗത്തുനിന്ന് കടുത്ത വീഴ്ചയാണ് തുടരുന്നത്.
മഴക്കാല ശുചീകരണത്തിന്റെ ഭാഗമായി ചെയ്തു തീർക്കേണ്ട പ്രവൃത്തികൾ ചെയ്യാതിരിക്കുകയും, തരംതിരിച്ച് മിനി എംസിഎഫുകളിൽ സൂക്ഷിക്കാതെ മാലിന്യം കൊണ്ടുപോയി റോഡിൽ തള്ളുന്നതിനെതിരെയും പ്രതിഷേധം ശക്തമാണ്. ഇതിനുപുറമെ, പള്ളിപ്പടി വടക്കേ മമ്പുറം റോഡിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ സ്ഥാപിച്ച മിനി എംസിഎഫ്, റോഡിൻറെ വടക്ക് ഭാഗത്തേക്ക് കനാലിനോട് ചേർന്ന് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ അബ്ദുൽ റഹിം പൂക്കത്ത് തിരൂരങ്ങാടി നഗരസഭയ്ക്ക് പരാതി നൽകി.
ചിത്രം: പള്ളിപ്പടി വടക്കേ മമ്പുറം റോഡിൽ റോഡിലേക്ക് തള്ളി സ്ഥാപിച്ച മിനി എംസിഎഫ്
English Summary:
Residents of Tirurangadi are facing severe hardships as waste collected by the Haritha Karma Sena from houses is being dumped on the roads. Instead of transferring the segregated waste to Mini MCFs or Thumburmuzhi waste management centers on the same day as per rules, the waste is left on the roadsides for weeks, causing foul smells and raising health concerns during the monsoon. Public activist Abdul Rahim Pookkath has filed a complaint with the Tirurangadi Municipality against this negligence and demanded the relocation of the Mini MCF at Pallippadi Vadakke Mamburam road.
വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group: https://chat.whatsapp.com/GqagwAoc6eX0GJK34LlEpW
🔵 WhatsApp Channel: https://whatsapp.com/channel/0029Va4SXev9mrGZnRO1a20c
📢 News & Ads Contact: 📞 +91 90204 25455, 📞 +91 94963 30838
🌐 www.karumbillive.in