തിരൂരങ്ങാടിയിൽ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരമാകുന്നു; കെഎസ്ഇബി ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തി

തിരൂരങ്ങാടിയിൽ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരമാകുന്നു; കെഎസ്ഇബി ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തി.

ഓൺലൈൻ ഡെസ്ക് | 11-05-2026

തിരൂരങ്ങാടി: തിരൂരങ്ങാടി കാരയിൽ, ശാന്തി നഗർ 2 താപ്പി റോഡ് എന്നീ ഭാഗങ്ങളിൽ നിലനിൽക്കുന്ന രൂക്ഷമായ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരമാകുന്നു. വോൾട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനായി കേരള ഡെവലപ്മെന്റ് ഫോറം ഭാരവാഹികൾ വൈദ്യുതി മന്ത്രിക്കും, കെഎസ്ഇബി എക്സിക്യൂട്ടീവ് എഞ്ചിനീയർക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പദ്ധതിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനായി അസിസ്റ്റന്റ് എൻജിനീയർ മൊയ്തീൻ കുട്ടിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.

കേരള ഡെവലപ്മെന്റ് ഫോറം സംസ്ഥാന സെക്രട്ടറിയും നാട്ടുകാരനുമായ അബ്ദുൽ റഹീം പൂക്കത്ത്, പ്രസിഡന്റ് അസീസ് കടലുണ്ടി, പി.പി. സുബൈർ എന്നിവരുടെ നേതൃത്വത്തിലാണ് അധികൃതർക്ക് പരാതി സമർപ്പിച്ചിരുന്നത്. ധൃതി പദ്ധതിയിൽ ഉൾപ്പെടുത്തി ഈ പ്രവർത്തി ഉടൻ ആരംഭിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

കൂടാതെ, വടക്കേ മമ്പുറം കാഞ്ഞിരത്തോടു നിവാസികളുടെ വർഷങ്ങളായുള്ള വോൾട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനായി കാഞ്ഞിരത്തോടു ഭാഗത്തേക്ക് ത്രീ ഫേസ് കണക്ഷൻ നൽകുന്നതിനുള്ള പദ്ധതിക്കും എസ്റ്റിമേറ്റ് സമർപ്പിച്ചിട്ടുണ്ടെന്ന് അസിസ്റ്റന്റ് എൻജിനീയർ വ്യക്തമാക്കി.

English Summary: KSEB officials conducted a site inspection at Tirurangadi Shanthi Nagar and Thappi Road areas following complaints about low voltage. The project is included in the 'Dhruthi' scheme and work is expected to start soon.


വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group: https://chat.whatsapp.com/GqagwAoc6eX0GJK34LlEpW
🔵 WhatsApp Channel: https://whatsapp.com/channel/0029Va4SXev9mrGZnRO1a20c
📢 News & Ads Contact: 📞 +91 90204 25455, 📞 +91 94963 30838
🌐 www.karumbillive.in

Previous Post Next Post
WhatsApp