സ്കൂട്ടറിൽ കടത്തുകയായിരുന്ന മദ്യവുമായി കൊളപ്പുറം സ്വദേശിയായ യുവാവ് അറസ്റ്റിൽ



സ്കൂട്ടറിൽ കടത്തുകയായിരുന്ന മദ്യവുമായി കൊളപ്പുറം സ്വദേശിയായ യുവാവ് അറസ്റ്റിൽ 

തിരുരങ്ങാടി | സ്കൂട്ടറിൽ കടത്തുകയായിരുന്ന മദ്യവുമായി യുവാവ് അറസ്റ്റിൽ. AR നഗർ കൊളപ്പുറം സ്വദേശി കോരമ്പാട്ടിൽ വീട്ടിൽ ഉമേഷ്‌ ആണ് അറസ്റ്റിൽ ആയത്. തിരുരങ്ങാടി എക്സ്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്‌പെക്ടർ പി പ്രഗേഷും പാർട്ടിയും നടത്തിയ പരിശോധനയിലാണ്
KL 65 N 7757 നമ്പർ SUZUKI ACCESS സ്കൂട്ടറിൽ കടത്തികൊണ്ടുവരികയായിരുന്ന 6 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവുമായി കൊളപ്പുറം അങ്ങാടിക്ക് സമീപം വച്ച് ഇയാളെ അറസ്റ്റ് ചെയ്തത്.
ടി വാഹനവും കസ്റ്റഡിയിൽ എടുത്തു.അസിസ്റ്റന്റ്എക്സ്സൈസ് ഇൻസ്‌പെക്ടർ കെ എസ് സുർജിത്, പ്രിവന്റീവ് ഓഫീസർ കെ പ്രദീപ്‌ കുമാർ എന്നിവരാണ് പാർട്ടിയിൽ ഉണ്ടായിരുന്നത്.
Previous Post Next Post
WhatsApp