സമസ്ത നൂറാം വർഷകം :
ഉൽഘാടന സമ്മേളനം ഇന്ന് ബാംഗ്ലൂരിൽ
സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ നൂറാംവാർഷികം ഉദ്ഘാടനസമ്മേളനം ഇന്ന് ബെംഗളൂരു പാലസ് ഗ്രൗണ്ടിൽ നടക്കും. രാവിലെ 10-ന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി പതാകയുയർത്തും. വൈകീട്ട് അഞ്ചിന് നടക്കുന്ന പൊതുസമ്മേളനം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനംചെയ്യും. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷത വഹിക്കും.
കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, നിയമസഭാസ്പീക്കർ യു.ടി. ഖാദർ, മന്ത്രിമാരായ ഡോ. ജി. പരമേശ്വര, സമീർ അഹമ്മദ് ഖാൻ, രാമലിംഗറെഡ്ഡി, ദിനേശ് ഗുണ്ടുറാവു, ബൈരതി സുരേഷ്, കെ.ജെ. ജോർജ്, മുസ്ലിംലീഗ് കേരള സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ പങ്കെടുക്കും. 2026-ൽ നടക്കുന്ന സമസ്‌ത വാർഷിക മഹാസമ്മേളനത്തിന്റെ തീയതി ഉദ്ഘാടനസമ്മേളനത്തിൽപ്രഖ്യാപിക്കും.
⊷⊶⊷⊷⊶⊷❍❍⊶⊷⊶⊷⊷⊶
_കൂടുതല്‍ വാര്‍ത്തകളും വിശേഷങ്ങളും തല്‍സമയം അറിയാന്‍ ജോയിന്‍ ചെയ്യുക_
________________________
#samastha100
