ഇലക്ട്രിക് ബസ്സിൽ മന്ത്രിക്ക് പൊള്ളി; ഇനി ഒരു തീരുമാനവും എടുക്കില്ല, പറയാനുള്ളത് ഉദ്യോഗസ്ഥർ പറയുമെന്ന് മന്ത്രി ഗണേഷ് കുമാർ
തിരുവനന്തപുരം - ഇലക്ട്രിക് ബസ് വിവാദത്തിന് പിന്നാലെ കടുത്ത നീരസം പ്രകടിപ്പിച്ച് ഗതാഗത മന്ത്രി കെ.ബി ഗണേഷ്‌കുമാർ. ഇനി ഒരു തീരുമാനവും എടുക്കില്ല. പറയാനുള്ളത് ഉദ്യോഗസ്ഥർ പറയുമെന്നും താൻ പറയുന്നത് സത്യമെന്ന് ദൈവത്തിന് മുന്നിൽ തെളിയുമെന്നുമാണ് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത്.