സമസ്ത നൂറാംവാര്‍ഷികം ഉദ്ഘാടന മഹാസമ്മേളനം: വെള്ളിയാഴ്ച്ച പതാക ദിനം



സമസ്ത നൂറാംവാര്‍ഷികം ഉദ്ഘാടന മഹാസമ്മേളനം: വെള്ളിയാഴ്ച്ച പതാക ദിനം


കോഴിക്കോട്: ഈ മാസം 28ന് ബംഗളൂരു പാലസ് ഗ്രൗണ്ട് ശംസുല്‍ ഉലമ നഗറില്‍ നടക്കുന്ന സമസ്ത നൂറാം വാര്‍ഷിക ഉദ്ഘാടന മഹാ സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം വെള്ളിയാഴ്ച്ച (19-01-2024) പതാക ദിനം ആചരിക്കും. മഹല്ലു, മദ്രസ പരിധികളിലും യൂണിറ്റ് തലങ്ങളിലും സമസ്തയുടെ മുവര്‍ണ്ണക്കൊടി ഉയരും.

അന്നെ ദിവസം ജുമുഅഃക്ക് ശേഷം മഹല്ലിലെ മുഴുവന്‍ ജനങ്ങളെയും പങ്കെടുപ്പിച്ച് കൂട്ട ഖബര്‍ സിയാറത്ത് നടക്കും. മഹല്ല് ഖത്തീബുമാര്‍, കമ്മിറ്റി ഭാരവാഹികള്‍, സംഘടന പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കും. പതാക ദിനവും കൂട്ട ഖബര്‍ സിയാറത്തും വിജയിപ്പിക്കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, സ്വാഗതസംഘം രക്ഷാധികാരി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ചെയര്‍മാന്‍ എം. ടി. അബ്ദുള്ള മുസ്ലിയാര്‍, ജനറല്‍ കണ്‍വീനര്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, ട്രഷറര്‍ പി. പി. ഉമര്‍ മുസ്ലിയാര്‍ കൊയ്യോട് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
Previous Post Next Post
WhatsApp