സമസ്ത നൂറാം വാർഷിക ഉൽഘാടന സമ്മേളനം: പതാക ദിനാചരണവും കൂട്ട സിയാറത്തും നടത്തി
കക്കാട്: ജനുവരി 28ന് ബാംഗ്ലൂരിൽ വെച്ച് നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ നൂറാം വാർഷിക ഉദ്ഘാടന മഹാ സമ്മേളനത്തോടനുബന്ധിച്ച് ഇന്ന് (വെള്ളി) ജുമുഅക്ക് ശേഷം കക്കാട് ജുമുഅ മസ്ജിദ് പരിസരത്ത് പതാക ഉയർത്തലും കൂട്ട സിയാറത്തും നടത്തി. SYS തിരൂരങ്ങാടി മുനിസിപ്പൽ പ്രസിഡണ്ട് സയ്യിദ് അബ്ദുർറഹ്‌മാൻ ജിഫ്‌രി തങ്ങൾ പതാക ഉയർത്തി. ഒ. അബ്ദുർറഹീം മുസ്‌ലിയാർ സിയാറത്തിന് നേതൃത്വം നൽകി. കക്കാട് മഹല്ല് പ്രസിഡണ്ട് ഇ.വി മുഹമ്മദ് ശാഫി, മഹല്ല് സെക്രട്ടറി കെ. മരക്കാരുട്ടി മാസ്റ്റർ, തിരൂരങ്ങാടി മുനിസിപ്പാലിറ്റി സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ, കക്കാട് മിഫ്താഹുൽ ഉലൂം മദ്റസ സെക്രട്ടറി ഇ.വി അബ്ദുസ്സലാം മാസ്റ്റർ, അജ്മൽ റഹ്‌മാൻ സൈനി തുടങ്ങിയവരും മഹല്ല് - മദ്റസാ പ്രതിനിധികളും SYS, SKSSF, SKSBV പ്രവർത്തകരും മഹല്ല് നിവാസികളും പങ്കെടുത്തു.