ഭാര്യയെയും അമ്മായിയമ്മയെയും വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം റിട്ടയേര്‍ഡ് എസ് ഐ തൂങ്ങിമരിച്ചു
കൊച്ചി - ഭാര്യയെയും അമ്മായിയമ്മയെയും വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം റിട്ടയേര്‍ഡ് എസ് ഐ തൂങ്ങിമരിച്ചു. ചേരാനെല്ലൂര്‍ സ്വദേശി കെ വി ഗോപിനാഥന്‍ (60) ആണ് ജീവനൊടുക്കിയത്. ഭാര്യ രാജശ്രീ, ഭാര്യാ മാതാവ് ആനന്ദവല്ലി എന്നിവരെ ഗുരുതരമായി വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷമാണ് ഗോപിനാഥന്‍ തൂങ്ങിമരിച്ചത്. അഭിഭാഷകനായ മകന്‍ അമര്‍ ഉച്ചഭക്ഷണത്തിനായി വീട്ടിലെത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. തുടര്‍ന്ന് മറ്റുള്ളവരെ വിവരം അറിയിക്കുകയും പരിക്കേറ്റ അമ്മയെയും മുത്തശ്ശിയെയും ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.