ദേശീയപാതാ നിർമാണത്തിനിടെ ചെട്ടിയാർമാട്ടിൽ ഗുഹ കണ്ടെത്തി
തേഞ്ഞിപ്പലം : ദേശീയപാതാ നിർമാണത്തിനിടെ ചെട്ടിയാർമാട് മേൽപ്പാലത്തിന് സമീപം ഗുഹ കണ്ടെത്തി. അടിപ്പാത നിർമിക്കാനായി മണ്ണ് മാന്തുന്നതിനിടെയാണ് ഗുഹ കണ്ടെത്തിയത്.
അമ്പതോളം പേർക്ക് കടന്നുപോകാൻ പാകത്തിൽ വിശാലമാണ്. ഗുഹയുടെ സാന്നിധ്യത്തെക്കുറിച്ച് അറിവില്ലെന്ന് പഴമക്കാർ പറയുന്നു. ഗുഹ കണ്ടെത്തിയതിനെത്തുടർന്ന് തത്‌കാലം സ്ഥലത്ത് മണ്ണെടുക്കൽ നിർത്തിവെച്ചിരിക്കുകയാണ്.
ദേശീയപാതാ നിർമാണത്തിനിടെ പലയിടങ്ങളിലായി ഇത്തരത്തിൽ ഗുഹകളും കല്ലറകളും കണ്ടെത്തിയത് വാർത്തയായിരുന്നു. കാക്കഞ്ചേരിയിൽ കല്ലറയും ഇടിമുഴിക്കലിൽ മനുഷ്യരുടെതെന്ന് സംശയിക്കുന്ന എല്ലുകളും കണ്ടെത്തിയിരുന്നു.